സത്യദീപം-ലോഗോസ് ക്വിസ് 2025: [No.10]

പ്രഭാഷകന്‍ 49, 50 അധ്യയങ്ങള്‍
സത്യദീപം-ലോഗോസ് ക്വിസ് 2025: [No.10]
Published on
  • ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ

Q

1) പ്രഭാഷകന്‍ 49 ല്‍ എത്ര വാക്യങ്ങള്‍ ഉണ്ട്? ശീര്‍ഷകങ്ങള്‍ ഉണ്ട്?

(a) വാക്യങ്ങൾ 16 ശീർഷകം 1 (b) വാക്യങ്ങൾ 20 ശീർഷകം ഇല്ല (c) വാക്യങ്ങൾ 20 ശീർഷകം രണ്ട്

A

ഉത്തരം : (a) വാക്യങ്ങൾ 16 ശീർഷകം 1

Q

2) നാവിന് തേൻ പോലെ ആകുന്നത് ആരുടെ സ്മരണ?

(a) ജെറെമിയായുടെ (b) ജോസിയായുടെ (c) യാക്കോബിന്റെ

A

ഉത്തരം : (b) ജോസിയായുടെ

Q

3) ജോസിയായുടെ സ്മരണ വീഞ്ഞ് സൽക്കാരത്തിൽ എന്തു പോലെ?

(a) സംഗീതം പോലെ (b) മാധുര്യം പോലെ (c) ലഹരി പോലെ

A

ഉത്തരം : (a) സംഗീതം പോലെ

Q

4) ജനത്തെ മാനസാന്തരപ്പെടുത്തി ജോസിയ നീക്കി കളഞ്ഞത് എന്ത്?

(a) ജനത്തിന്റെ തിന്മ (b) ജനത്തിന്റെ ശാപം (c) പാപത്തിന്റെ മ്ലേച്ഛത

A

ഉത്തരം : (c) പാപത്തിന്റെ മ്ലേച്ഛത

Q

5) പാപത്തിൽ മുഴുകാതിരുന്നത് ആരെല്ലാം?

(a) ജെറമിയ, ഹോസിയ, ഫിനെഹാസ് (b) ദാവീദ്, ഹെസക്കിയ, ജോസിയ (c) സോളമൻ, റഹോബോവാം, ജെറോബോവാം

A

ഉത്തരം : (b) ദാവീദ്, ഹെസക്കിയ, ജോസിയ

Q

6) അച്ഛൻ തന്നെ നിയമം നിരസിച്ചതിനാൽ അസ്തമിച്ചത് എന്ത്?

(a) യൂദാ രാജവംശം (b) രാജാക്കന്മാർ (c) നീതിമാന്മാർ

A

ഉത്തരം : (a) യൂദാ രാജവംശം

Q

7) പ്രഭാഷകൻ 49: 5 അനുസരിച്ച് തങ്ങളുടെ മഹത്വം അടിയറ വെച്ചത് ആർക്ക്?

(a) ശത്രുക്കൾക്ക് (b) അന്യദേവന് (c) അന്യ ജനതയ്ക്ക്

A

ഉത്തരം : (c) അന്യ ജനതയ്ക്ക്

Q

8) വിശുദ്ധമന്ദിരം സ്ഥിതി ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട നഗരം തീവയ്ക്കപ്പെടും എന്ന് പ്രവചിച്ചതാര്?

(a) ഹോസിയ (b) ജെറമിയ (c) ഏശയ്യ

A

ഉത്തരം : (b) ജെറമിയ

Q

9) അമ്മയുടെ ഉദരത്തിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട പ്രവാചകൻ ആര്?

(a) ഏശയ്യ (b) ഹോസിയ (c) ജെറമിയ

A

ഉത്തരം : (c) ജെറമിയ

Q

10) പിഴുതെടുക്കാനും പീഡിപ്പിക്കാനും നശിപ്പിക്കാനും പണിതുയർത്താനും വേണ്ടി തിരഞ്ഞെടുക്കപ്പെട്ട പ്രവാചകൻ ആര്?

(a) ഹൊസിയ (b) ജെറമിയ (c) ഏലിയ

A

ഉത്തരം : (b) ജെറമിയ

Q

11) പ്രഭാഷകൻ 49: 7 സമാനമായ വിശുദ്ധ ഗ്രന്ഥ ഭാഗം ഏത്?

(a) ജെറമിയ 1: 6 (b) ജെറമിയ 1: 5 (c) ജെറെമിയ 1:7

A

ഉത്തരം : (b) ജെറമിയ 1: 5

Q

12) കെരൂബുകളുടെ രഥത്തിനു മുകളിൽ ദൈവം വെളിപ്പെടുത്തിയ മഹത്വം ദർശിച്ചതാര്?

(a) എസക്കിയിൽ (b) ദാനിയേൽ (c) സാമുവേൽ

A

ഉത്തരം : (a) എസക്കിയിൽ

Q

13) പ്രഭാഷകൻ 49:8 ന് സമാനമായ വിശുദ്ധ ഗ്രന്ഥ ഭാഗം?

(a) എസക്കിയിൽ 1:4- 28 (b) എസക്കിയേൽ 1: 14 - 20 (c) എസക്കിയേൽ 1:10

A

ഉത്തരം : (a) എസക്കിയിൽ 1:4- 28

Q

14) ആരുടെ അസ്ഥികളാണ് കുടിയിരങ്ങളിൽ നിന്ന് പുനർ ജീവിക്കേണ്ടത്?

(a) 12 പ്രവാചകന്മാരുടെ (b) 7 പ്രവാചകന്മാരുടെ (c) 5 പ്രവാചകന്മാരുടെ

A

ഉത്തരം : (a) 12 പ്രവാചകന്മാരുടെ

Q

15) ആരുടെ മഹത്വം എങ്ങനെ വർണ്ണിക്കുമെന്നാണ് പ്രഭാഷകൻ 49: 11 പറയുന്നത്?

(a) യഷുവയുടെ (b) സെറൂബാബേലിന്റെ (c) യാക്കോബിന്റെ

A

ഉത്തരം : (b) സെറൂബാബേലിന്റെ

Q

16) വലതു കൈയിലെ എന്തു പോലെ ആയിരുന്നു സെറു ബാബേൽ?

(a) അലങ്കാര വസ്തു (b) സ്വർണാഭരണം (c) മുദ്ര മോതിരം

A

ഉത്തരം : (c) മുദ്ര മോതിരം

Q

17) യുഷുവായുടെ പിതാവ് ആര്?

(a) സെറുബാബേൽ (b) യഹോസദേക്ക് (c) എസക്കിയേൽ

A

ഉത്തരം : (b) യഹോസദേക്ക്

Q

18) തങ്ങളുടെ നാളുകളിൽ ആലയം പണിതത് ആരെല്ലാം ? (പ്രഭാഷകൻ 49 :12)

(a) എസ്രാ, നെഹമിയ (b) സെറു ബാബേൽ, യഷുവ (c) ദാവീദ്, നാഥൻ

A

ഉത്തരം : (b) സെറു ബാബേൽ, യഷുവ

Q

19) പ്രഭാഷകൻ 49: 12 ന് സമാനമായ വിശുദ്ധ ഗ്രന്ഥ ഭാഗമേത്?

(a) എസ്ര 3:2-6 (b) നെഹമിയ 1:10 (c) എസ്രാ 3 :1

A

ഉത്തരം : (a) എസ്ര 3:2-6

Q

20) ആരുടെ സ്മരണയാണ് ശാശ്വതമാണെന്ന് പ്രഭാഷകൻ 49 13 ൽ പറയുന്നത്?

(a) നെഹമിയായുടെ (b) എസ്രായുടെ (c) യഷുവയുടെ

A

ഉത്തരം : (a) നെഹമിയായുടെ

Q

21) വീണുപോയ കോട്ടകൾ പടുത്തുയർത്തി നെഹമിയ ചെയ്തത് എന്ത്?

(a) വാതിലുകളും ഓടാമ്പലുകളും നിർമ്മിച്ചു (b) വാതിലുകൾ മാത്രം നിർമിച്ചു (c) കാവൽക്കാരെ വച്ചു

A

ഉത്തരം : (a) വാതിലുകളും ഓടാമ്പലുകളും നിർമ്മിച്ചു

Q

22) പ്രഭാഷകൻ 49: 14 അനുസരിച്ച് തുല്യനായി ആരും എവിടെ ഉണ്ടായിരുന്നില്ല എന്നാണ് പറയുന്നത്?

(a) രാജ്യത്ത് (b) ദേശത്ത് (c) ഭൂമുഖത്ത്

A

ഉത്തരം : (c) ഭൂമുഖത്ത്

Q

23) പ്രഭാഷകൻ 49 :14 ഭൂമിയിൽ നിന്ന് സംവഹിക്കപ്പെട്ടതായി പറയുന്നതാര്?

(a) നോഹ (b) മോശ (c) ഹെനോക്ക്

A

ഉത്തരം : (c) ഹെനോക്ക്

Q

24) ആരെല്ലാം ബഹുമാനിതൻ ആണെന്ന് പ്രഭാഷകൻ 49:16 പറയുന്നത്?

(a) ഷെമും സേത്തും (b) യാക്കോബ് ജോസഫ് (c) ദാവീദ് സോളമൻ

A

ഉത്തരം : (a) ഷെമും സേത്തും

Q

25) സൃഷ്ടികൾക്ക് എല്ലാം ഉപരിയാണ് എന്ന് പറയുന്നത് ആരെ പറ്റി?

(a) അബ്രഹാം (b) ഇസ്ഹാഖ് (c) ആദം

A

ഉത്തരം : (c) ആദം

Q

26) പ്രഭാഷകൻ 49:15 അനുസരിച്ച് ആരുടെ അസ്ഥികളാണ് സൂക്ഷിക്കപ്പെടുന്നത്?

(a) ജോസഫിന്റെ (b) അബ്രാഹത്തിന്റെ (c) സാറായുടെ

A

ഉത്തരം : (a) ജോസഫിന്റെ

Q

27) പ്രഭാഷകൻ അൻപതാം അധ്യായത്തിൽ എത്ര വാക്യങ്ങൾ ഉണ്ട്?

(a) 29 (b) 30 (c) 40

A

ഉത്തരം : (a) 29

Q

28) പ്രധാന പുരോഹിതനായ ശിമയോൺ ആരുടെ പുത്രനാണ്?

(a) ജോഹാസിന്റെ (b) ഓനിയാസിന്റെ (c) മോശയുടെ

A

ഉത്തരം : (b) ഓനിയാസിന്റെ

Q

29) ശിമയോൻ പുതുക്കി പണിത് കോട്ടകെട്ടി സംരക്ഷിച്ചത് എന്ത്?

(a) കൊട്ടാരം (b) നഗരകവാടം (c) ദേവാലയം

A

ഉത്തരം : (c) ദേവാലയം

Q

30) ദേവാലയത്തെ സംരക്ഷിക്കാൻ സിമിയോൻ അടിസ്ഥാനമിട്ടത് എന്തിന്?

(a) കോട്ടയ്ക്ക് (b) ചുറ്റുമതിലിന് (c) ഉയർന്ന ഇരട്ട മതിലിന്

A

ഉത്തരം : (c) ഉയർന്ന ഇരട്ട മതിലിന്

Q

31) സമുദ്രം പോലെ വിശാലമായ ജലസംഭരണി കുഴിച്ചത് എപ്പോൾ?

(a) ജോസഫിന്റെ കാലത്ത് (b) എസ്രാ നെഹമ്യായുടെ കാലത്ത് (c) ശിമയോന്റെ കാലത്ത്

A

ഉത്തരം : (c) ശിമയോന്റെ കാലത്ത്

Q

32) മേഘങ്ങൾക്കിടയിൽ എന്തു പോലെയാണ് ശിമയോൻ പ്രശോഭിച്ചത്?

(a) ചന്ദ്രനെപ്പോലെ (b) സൂര്യനെപ്പോലെ (c) പ്രഭാത താരം പോലെ

A

ഉത്തരം : (c) പ്രഭാത താരം പോലെ

Q

33) വസന്തത്തിൽ പനിനീർ പൂ പോലെയും നീർച്ചാലിന് അരികെ നിൽക്കുന്ന ലില്ലി പോലെയും പ്രശോഭിപ്പിച്ചതായി പറയുന്നതാര്?

(a) ശിമയോൻ (b) ഓനിയാസ് (c) ഹെനോക്ക്

A

ഉത്തരം : (a) ശിമയോൻ

Q

34) പ്രഭാ. 50:8 അനുസരിച്ച് 'വേനല്‍ക്കാലത്ത് എവിടെ മുളയ്ക്കുന്ന പച്ചപ്പൊടിപ്പു' പോലെ ?

(a) ഷാരോണില്‍ (b) ലെബനോനില്‍ (c) കാനാനില്‍

A

ഉത്തരം : (b) ലെബനോനില്‍

Q

35) ശിമയോന്‍, ധൂപകലശത്തില്‍ പുകയുന്ന സുനഗ്ധദ്രവ്യം പോലെ രത്‌നഖചിതമായ ........... പോലെ പ്രശോഭിച്ചു ?

(a) സ്വര്‍ണ്ണവര്‍ണ്ണം പോലെ (b) രത്‌നം പോലെ (c) സ്വര്‍ണ്ണത്തളികപോലെ

A

ഉത്തരം : (c) സ്വര്‍ണ്ണത്തളികപോലെ

Q

36) ശിമയോന്‍ വിശുദ്ധബലിപീഠത്തെ സമീപിച്ചത് എപ്രകാരം ?

(a) വിനയത്തോടെ (b) മഹിമയേറിയ സ്ഥാനവസ്ത്രമണിഞ്ഞ് സര്‍വാലങ്കാരഭൂഷിതനായി (c) സ്ഥാനവസ്ത്രമണിയാതെ

A

ഉത്തരം : (b) മഹിമയേറിയ സ്ഥാനവസ്ത്രമണിഞ്ഞ് സര്‍വാലങ്കാരഭൂഷിതനായി

Q

37) പൂപോലെ ശിമയോനെ ചുറ്റി നിന്നതാര് ?

(a) സേവകന്മാര്‍ (b) സ്‌നേഹിതര്‍ (c) സഹോദരന്മാര്‍

A

ഉത്തരം : (c) സഹോദരന്മാര്‍

Q

38) സര്‍വവിഭൂഷകളോടുകൂടെ കര്‍ത്താവിനുള്ള കാഴ്ചകള്‍ കരങ്ങളിലേന്തി ഇസ്രായേല്‍ സമൂഹത്തിന്റെ മുമ്പില്‍ നിന്നതാര് ?

(a) ഫിനെഹാസും പുത്രന്മാരും (b) അഹറോന്റെ പുത്രന്മാര്‍ (c) ശിമയോനും പുത്രന്മാരും

A

ഉത്തരം : (b) അഹറോന്റെ പുത്രന്മാര്‍

Q

39) പാനപാത്രത്തില്‍ മുന്തിരിച്ചാറെടുത്ത് നൈവേദ്യവും ആര്‍ക്കു പ്രീതികരമായ പരിമളവുമായി ബലിപീഠതിനു ചുവട്ടില്‍ ഒഴുക്കി ?

(a) രാജാവിന് (b) ദൈവത്തിന് (c) സര്‍വാധിരാജനായ അത്യുന്നതന്

A

ഉത്തരം : (c) സര്‍വാധിരാജനായ അത്യുന്നതന്

Q

40) ശ്രുതിമധുരമായി കര്‍ത്താവിനെ സ്തുതിച്ചു പാടിയതാര് ?

(a) ഗായകര്‍ (b) ദൈവദൂതന്മാര്‍ (c) ശിമയോന്‍

A

ഉത്തരം : (a) ഗായകര്‍

Q

41) ജനം വീണ്ടും കുമ്പിട്ടത് എന്തു സ്വീകരിക്കാന്‍ ?

(a) ആരാധിക്കാന്‍ (b) അത്യുന്നതന്റെ ആശീര്‍വാദം സ്വീകരിക്കാന്‍ (c) ബഹുമാനം പ്രകടിപ്പിക്കാന്‍

A

ഉത്തരം : (b) അത്യുന്നതന്റെ ആശീര്‍വാദം സ്വീകരിക്കാന്‍

Q

42) പ്രഭാ. 50 ലെ രണ്ടാം ശീര്‍ഷകം എന്ത് ?

(a) ഉപദേശങ്ങള്‍ (b) നിയമങ്ങള്‍ (c) കല്പനകള്‍

A

ഉത്തരം : (a) ഉപദേശങ്ങള്‍

Q

43) പ്രഭാ. 50:22 അനുസരിച്ച് ജനനം മുതല്‍ നമ്മെ ഉയര്‍ത്തിയവന്‍ നമ്മോടു വര്‍ത്തിക്കുന്നതെന്ത് ?

(a) വിശ്വസ്തതാപൂര്‍വം (b) സ്‌നേഹപൂര്‍വം (c) കാരുണ്യപൂര്‍വം

A

ഉത്തരം : (c) കാരുണ്യപൂര്‍വം

Q

44) പ്രഭാ. 50:24 അനുസരിച്ച് അവിടുന്ന് നമ്മുടേമേല്‍ കാരുണ്യം വര്‍ഷിച്ച് ഈ നാളുകളില്‍ എന്തു ചെയ്യട്ടെ എന്നാണ് പറയുന്നത് ?

(a) നമ്മെ അനുഗ്രഹിക്കട്ടെ (b) നമ്മെ രക്ഷിക്കുകയും ചെയ്യട്ടെ (c) നമ്മെ വഴി നടത്തട്ടെ

A

ഉത്തരം : (b) നമ്മെ രക്ഷിക്കുകയും ചെയ്യട്ടെ

Q

45) പ്രഭാഷകനെ ക്ലേശിപ്പിക്കുന്ന രണ്ടു ജനതകള്‍ ?

(a) ഷെക്കെം നിവാസികളും ഫിലിസ്ത്യരും (b) അമോന്യര്‍, മേവാബ്യര്‍ (c) സെയിര്‍മലയില്‍ വസിക്കുന്നരും ഫിലിസ്ത്യരും

A

ഉത്തരം : (c) സെയിര്‍മലയില്‍ വസിക്കുന്നരും ഫിലിസ്ത്യരും

Q

46) മൂന്നാമത്തേത് ജനതയേയല്ല എന്ന് പറയുന്നത് ഏത് ജനം ?

(a) ഫിലിസ്ത്യര്‍ (b) ജബൂസ്യര്‍ (c) ഷെക്കെമിലെ മൂഢജനത

A

ഉത്തരം : (c) ഷെക്കെമിലെ മൂഢജനത

Q

47) ഗ്രന്ഥകര്‍ത്താവായ യേശു ആരുടെ പുത്രനാണ് ?

(a) ഫിനെഹാസിന്റെ (b) എലെയാസറിന്റെ (c) ജറുസലെമിലെ എലെയാസറിന്റെ മകന്‍ സീറാക്കിന്റെ പുത്രന്‍

A

ഉത്തരം : (c) ജറുസലെമിലെ എലെയാസറിന്റെ മകന്‍ സീറാക്കിന്റെ പുത്രന്‍

Q

48) ആര് ജ്ഞാനിയാകുമെന്നാണ് പ്രഭാ. 50:28 ല്‍ പറയുന്നത് ?

(a) ഉപദേശം കേള്‍ക്കുന്നവന്‍ (b) ഉപദേശം അനുസരിക്കുന്നവന്‍ (c) ഈ ഉപദേശങ്ങള്‍ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നവന്‍

A

ഉത്തരം : (c) ഈ ഉപദേശങ്ങള്‍ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നവന്‍

Q

49) ഉപദേശങ്ങള്‍ അനുവര്‍ത്തിക്കുന്നവനെ നയിക്കുന്നത് എന്ത് ?

(a) കര്‍ത്താവിന്റെ പ്രകാശം (b) അത്യുന്നതന്റെ അനുഗ്രഹം (c) ദൈവത്തിന്റെ പ്രകാശം

A

ഉത്തരം : (a) കര്‍ത്താവിന്റെ പ്രകാശം

Q

50) ബലിപീഠത്തിലെ ശുശ്രൂഷ പൂര്‍ത്തിയാക്കി കാഴ്ചകളൊരുക്കിയതാര്‍ക്ക് ?

(a) കര്‍ത്താവിന് (b) അത്യുന്നതനായ സര്‍വശക്തന് (c) ദൈവത്തിന്

A

ഉത്തരം : (b) അത്യുന്നതനായ സര്‍വശക്തന്

Q

51) പ്രഭാ. 51 ല്‍ എത്ര വാക്യങ്ങളുണ്ട് ?

(a) 30 (b) 40 (c) 50

A

(a) 30 (മുപ്പത്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org