![സത്യദീപം ലോഗോസ് ക്വിസ് 2024 [9]](http://media.assettype.com/sathyadeepam%2F2024-06%2Fafcff1db-6e2d-4f5c-8e28-ff6bfcdafa70%2FsathyadeepamLOGOS_bibleQUIZ_2024_09.jpg?w=480&auto=format%2Ccompress&fit=max)
കര്‍ത്താവിന്റെ ജനം എവിടെ നിന്ന് താഴ്‌വരയിലേക്ക് പുറപ്പെട്ടു ? (5:14)
എഫ്രായിമില്‍ നിന്ന്
ഉണര്‍ന്ന് ഗാനമാലപിക്കേണ്ടത് ആര് ? (5:12)
ദബോറ
എഴുന്നേറ്റ് തടവുകാരെ നയിക്കേണ്ടത് ആര് ? (5:12)
അബിനോവാമിന്റെ മകനായ ബാറക്ക്
ഗിലയാദ് തങ്ങിയത് എവിടെ ? (5:17)
ജോര്‍ദാനപ്പുറം
ആരുടെ ഇടയില്‍ കുഴല്‍ വിളി കേള്‍ക്കാനാണ് റൂബന്‍ ഭവനങ്ങള്‍ തങ്ങിയത് ? (5:16)
ആട്ടിന്‍പറ്റങ്ങളുടെ ഇടയില്‍
ദാന്‍ ആരോടൊപ്പം വസിച്ചു ? (5:17)
കപ്പലുകളോടൊപ്പം