പതിനൊന്നാം അധ്യായത്തില്‍ യേശുവിനെ ഗുരോ എന്ന് വിളിക്കുന്നതാര് ?
നിയമജ്ഞരില്‍ ഒരാള്‍ (11:45)
താങ്ങാനാവാത്ത ചുമടുകള്‍ മനുഷ്യരുടെമേല്‍ കെട്ടിയേല്‍പ്പിക്കുന്നത് ആര് ?
നിയമജ്ഞര്‍ (11:46)
പ്രവാചകന്മാരെ വധിച്ചതാരെന്നാണ് 11:47 ല്‍ പറയുന്നത് ?
നിയമജ്ഞരുടെ പിതാക്കന്മാര്‍
ബലിപീഠത്തിനും വിശുദ്ധ സ്ഥലത്തിനും മധ്യേവച്ച് കൊല്ലപ്പെട്ട പ്രവാചകന്‍ ?
സഖറിയ (11:50-51)
സകല പ്രവാചകന്മാരുടെ രക്തത്തിന് ഉത്തരം പറയേണ്ടത് ആര് ?
ഈ തലമുറ (11:51)
ആര് കോപാകുലരായ കാര്യമാണ് പതിനൊന്നാം അധ്യായത്തില്‍ പറയുന്നത് ?
നിയമജ്ഞരും ഫരിസേയരും (11:53)