യേശു ശിഷ്യരെ കര്‍തൃപ്രാര്‍ത്ഥന പഠിപ്പിക്കുന്നതിനു മുമ്പ് എന്തു ചെയ്യുകയയിരുന്നു. ?
ഒരിടത്തു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു (11:1)
അന്നന്നു വേണ്ട ആഹാരം ഞങ്ങള്‍ക്കു നല്‌കേണ്ടത് എപ്പോള്‍ ?
ഓരോ ദിവസവും
ഞങ്ങളെ .............. ഉള്‍പ്പെടുത്തരുതെ.
പ്രലോഭനത്തില്‍
അധ്യായം 11-ല്‍ എത്ര തലക്കെട്ടുകള്‍ ?
എട്ട്
വാക്യനമ്പര്‍ പറയുക: ഞാന്‍ നിങ്ങളോടു പറയുന്നു, ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍ നിങ്ങള്‍ക്കു തുറന്നു കിട്ടും?
11:9
പ്രാര്‍ത്ഥനയുടെ ശക്തി തെളിയിക്കാന്‍ ഈശോ പറഞ്ഞ ഉപമ ഏത് ?
മൂന്ന് അപ്പം വായ്പ ചോദിക്കാന്‍ സ്‌നേഹിതന്റെ അടുത്തുവന്ന ഒരുവന്റെ ഉപമ.