നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞുവെന്ന് യേശു പറഞ്ഞത് ആരോട് ?
നിയമജ്ഞനോട് (10:28)
നല്ല സമരിയാക്കാരന്റെ ഉപമയില്‍ യേശു നിയമജ്ഞനോട് എത്ര ചോദ്യങ്ങള്‍ ചോദിക്കുന്നു ?
മൂന്ന്
അര്‍ധപ്രാണനായ യാത്രക്കാരന്റെ വഴിയേ ആദ്യം വന്നതാര് ?
ഒരു പുരോഹിതന്‍ (10:31)
കവര്‍ച്ചക്കാരുടെ കയ്യില്‍പ്പെട്ട മനുഷ്യന് അയല്‍ക്കാരനായി വര്‍ത്തിച്ചത് ആര് ?
അവനോട് കരുണ കാണിച്ചവന്‍ (10:37)
സമരിയാക്കാരന്‍ യാത്രക്കാരന്റെ മുറിവുകള്‍ വച്ചു കെട്ടിയത് എങ്ങനെ ?
എണ്ണയും വീഞ്ഞുമൊഴിച്ച് (10:34)
യാത്രക്കാരന്റെ യാത്ര എവിടേക്കായിരുന്നു ?
ജറുസലെമില്‍ നിന്ന് ജറീക്കോയിലേക്ക് (10:30)