Q
പത്താമധ്യായത്തില്‍ കര്‍ത്താവ് തിരഞ്ഞെടുത്ത് തനിക്കു മുമ്പേ അയച്ചത് ആരെ ?
A
വേറെ എഴുപത്തിരണ്ടു പേരെ
Q
എഴുപത്തിരണ്ടു പേരെ അയച്ചപ്പോള്‍ കൊണ്ടുപോകരുത് എന്ന് പറഞ്ഞത് ?
A
മടിശ്ശീലയോ, സഞ്ചിയോ, ചെരിപ്പോ (10:4)
Q
സമാധാനത്തിന്റെ പുത്രനില്‍ കുടികൊള്ളുന്നത് എന്ത് ?
A
എഴുപത്തിരണ്ടു പേര്‍ ആശംസിക്കുന്ന സമാധാനം (10:6)
Q
വേലക്കാരന്‍ എന്തിന് അര്‍ഹനാണ് ?
A
തന്റെ കൂലിക്ക് (10:7)
Q
വിളമ്പുന്നത് ഭക്ഷിക്കുന്നത് എവിടെ ?
A
എഴുപത്തിരണ്ടു പേരെ സ്വീകരിക്കുന്ന നഗരത്തില്‍
Q
എന്ത് സമീപിച്ചിരിക്കുന്നുവെന്നാണ് എഴുപത്തിരണ്ടുപേര്‍ തങ്ങളെ സ്വീകരിക്കുന്നവരോടു പറയുന്നത് ?
A
ദൈവരാജ്യം (10:9)