യേശു അപ്പസ്‌തോലന്മാരെ അയച്ചപ്പോള്‍ എതു വീട്ടില്‍ പ്രവേശിച്ചാലും എന്തു ചെയ്യണം ?
അവിടെ താമസിക്കുക. അവിടെ നിന്ന് പുറപ്പെടുകയും ചെയ്യുക. (9:4)
അപ്പസ്‌തോലന്മാര്‍ എവിടെ ചുറ്റിസഞ്ചരിച്ചാണ് സുവിശേഷം പ്രസംഗിച്ചത് ?
ഗ്രാമങ്ങള്‍തോറും (9:6)
യേശുവിനെ കാണാന്‍ ആഗ്രഹിച്ച ഭരണാധികാരി ?
ഹേറോദേസ് (9:9)
അയയ്ക്കപ്പെട്ട അപ്പസ്‌തോലന്മാര്‍ തിരിച്ചുവന്നപ്പോള്‍ യേശു അവരെ എവിടേക്ക് കൂട്ടിക്കൊണ്ടുപോയി ?
ബേത്‌സയ്ദാ പട്ടണം (9:10)
യേശു ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ച സ്ഥലം ?
ബേത്‌സയ്ദ (9:11)
നിങ്ങള്‍ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍ - യേശു ആരോടാണ് ഇതു പറഞ്ഞത് ?
പന്ത്രണ്ട് അപ്പസ്‌തോലന്മാരോട് (9:13)