![സത്യദീപം ലോഗോസ് ക്വിസ് 2024 [36]](http://media.assettype.com/sathyadeepam%2F2024-06%2F8eb85e06-73d7-4ef4-9a9f-96cc879c38f3%2Fsdlgqz36.jpg?w=480&auto=format%2Ccompress&fit=max)
അധ്യായം 36 ന്റെ രണ്ടു തലക്കെട്ടുകള്‍ ഏവ ?
1) ഇസ്രായേലിന്റെ രക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥന; 2) ശ്രേഷ്ഠമായതു തിരഞ്ഞെടുക്കുക
ജനം എന്തു പ്രകീര്‍ത്തിക്കണം ? (36:10)
അങ്ങയുടെ കരുത്തേറിയ പ്രവര്‍ത്തനങ്ങളെ
അങ്ങയുടെ കരബലം എങ്ങനെ പ്രകടമാക്കണം ? (36:6-7)
അടയാളങ്ങളും അത്ഭുതങ്ങളും വീണ്ടും പ്രവര്‍ത്തിച്ച്
ആര്‍ക്കെതിരെ അങ്ങ് കരമുയര്‍ത്തണം ? (36:3)
അന്യജനതകള്‍ക്കെതിരെ
36:1 ല്‍ ദൈവത്തെ എങ്ങനെ സംബോധന ചെയ്യുന്നു ?
എല്ലാറ്റിന്റെയും ദൈവമായ കര്‍ത്താവേ
ആദ്യജാതനെ പോലെ കര്‍ത്താവ് പരിഗണിച്ച ജനത ?
ഇസ്രായേല്‍