നിങ്ങള്‍ എന്നോടു കൂടെ സന്തോഷിക്കുവിന്‍. ആരോട് പറഞ്ഞു ?
കൂട്ടുകാരോടും അയല്‍വാസികളോടും (15:6-9)
നഷ്ടപ്പെട്ട നാണയം ആ സ്ത്രീ എത്ര മാത്രം ഉത്സാഹത്തോടെ അന്വേഷിച്ചു ?
വിളക്കുകൊളുത്തി, വീട് അടിച്ചുവാരി, അത് കണ്ടുകിട്ടുവോളം (15;8)
അപ്പോള്‍ അവനു സുബോധമുണ്ടായി. ആര്‍ക്ക് ?
ധൂര്‍ത്തപുത്രന് (15:17)
മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് ചുംബിച്ചതാര് ?
പിതാവ് (15:20)
മൂത്തമകന്‍ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശബ്ദംകേട്ടത് എവിടെ വച്ച് ?
വീടിനടുത്തുവച്ച് (15:24)
മൂത്തമകന്‍ അകത്തുകയറാന്‍ വിസമ്മതിച്ചതിന് കാരണം എന്ത് ?
കോപിച്ച് (15:28)