യേശു ശിഷ്യത്വത്തിന്റെ വിലയെക്കുറിച്ച് സംസാരിച്ചത് ആരോട് ?
അവന്റെ അടുത്തുവന്ന വലിയ ജനക്കൂട്ടങ്ങളോട് (14:25)
14:26-ല്‍ യേശുവിന്റെ ശിഷ്യനായിരിക്കാന്‍ എത്ര കാര്യങ്ങള്‍ വെറുക്കണം ?
ഏഴ്
യേശുവിന്റെ ശിഷ്യനാകാന്‍ എന്തു വഹിക്കണം ?
സ്വന്തം കുരിശ് (14:27)
ആരാണ്, ചെലവ് ആദ്യമേതന്നെ കണക്കു കൂട്ടി നോക്കുന്നവന്‍ ?
ഗോപുരം പണിയുന്നവന്‍ (14:28)
യേശുവിന്റെ ശിഷ്യനാകാന്‍ ഉപേക്ഷിക്കേണ്ടത് എന്ത് ?
തനിക്കുള്ളതെല്ലാം (14:33)
മണ്ണിനോ വളത്തിനോ ഉപകരിക്കാത്തതെന്ത് ?
ഉറകെട്ടുപോയ ഉപ്പ്. 14:35