യേശു മഹോദരരോഗിയെ സുഖപ്പെടുത്തിയ ദിവസം ?
സാബത്ത് (14:1)
എവിടെവച്ചാണ് യേശു മഹോദര രോഗിയെ സുഖപ്പെടുത്തിയത് ?
ഫരിസേയ പ്രമാണികളില്‍ ഒരുവന്റെ വീട്ടില്‍ (14:1)
സാബത്തില്‍ രോഗശാന്തി നല്കുന്നത് അനുവദനീയമോ അല്ലയോ?
ഇത് ചോദിച്ചതാര് ? യേശു (14:3)
ക്ഷണിക്കപ്പെട്ടവര്‍ ................. തിരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ അവന്‍ അവരോട് ഒരു ഉപമ പറഞ്ഞു.
പ്രമുഖസ്ഥാനങ്ങള്‍ (14:7)
അവസാനത്തെ സ്ഥാനത്തു പോയി ഇരിക്കുമ്പോള്‍ നിന്റെ വികാരം എന്തായിരിക്കും ?
ലജ്ജ (14:9)
സ്‌നേഹിതാ മുമ്പോട്ടു കയറിയിരിക്കുക എന്ന് നിന്നോട് പറയുന്നത് ആര് ?
ആതിഥേയന്‍ (14:10)