എന്തുകൊണ്ട് നിങ്ങള്‍ എന്നില്‍ നിന്ന് അകന്നുപോകണം ?
അനീതി പ്രവര്‍ത്തിക്കുന്നതുകൊണ്ട് (13:27)
ആര് ദൈവരാജ്യത്തില്‍ ഇരിക്കുന്നതാണ് നിങ്ങള്‍ കാണുന്നത് ?
അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകന്മാരും
ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കുന്നത് ആര് ?
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങള്‍ വന്ന് (13:29)
ഹേറോദേസ് യേശുവിനെ കൊല്ലാന്‍ ഒരുങ്ങുന്നുവെന്ന് യേശുവിനോട് പറഞ്ഞതാര് ?
ചില ഫരിസേയര്‍ (13:31)
യേശു കുറുക്കന്‍ എന്ന് വിളിച്ച ഭരണാധികാരി ?
ഹേറോദേസ് (13:32)
................... പുറത്തുവച്ച് ഒരു പ്രവാചകന്‍ നശിക്കുക സാധ്യമല്ല.
ജറൂസലേമിന് (13:33)