എന്തുകൊണ്ട് നിങ്ങള്‍ ശരിയായി വിധിക്കുന്നില്ല എന്ന് യേശു ജനക്കൂട്ടത്തോട് ചോദിച്ചു?
ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ അറിയാത്തതുകൊണ്ട് (12:56-57)
അധികാരിയുടെ അടുത്തേക്ക് പോകുമ്പോള്‍ വഴിയില്‍ വച്ചുതന്നെ രമ്യതപ്പെടേണ്ടത് ആരോട്?
കൂടെയുള്ള ശത്രുവിനോട് (12:58)
ശത്രുവിനോട് രമ്യതപ്പെടാത്ത നിന്നെ അധികാരി ആരുടെ അടുത്തേക്ക് കൊണ്ടുപോകും?
ന്യായാധിപന്റെ (12:58)
ശത്രുവിനോട് രമ്യതപ്പെടാത്ത നിന്നെ തടവിലാക്കുന്നത് ആര്?
കാരാഗൃഹപാലകന്‍ (12:58)
ശത്രുവിനോട് രമ്യതപ്പെടാത്ത നിന്നെ കാരാഗൃഹപാലകനെ ഏല്പിക്കുന്നത് ആര്?
ന്യായാധിപന്‍ (12:58)
12:59 ഉദ്ധരിക്കുക
അവസാനത്തെ തുട്ടുവരെ കൊടുക്കാതെനീ അവിടെ നിന്ന് പുറത്തുവരുകയില്ല എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു.