ഭക്ഷണത്തിനും വസ്ത്രത്തിനും ഉപരിയായത് എന്ത് ?
ജീവന്‍ ഭക്ഷണത്തിനും ശരീരം വസ്ത്രത്തിനും (12:23)
ദൈവപരിപാലനയില്‍ ആശ്രയം വയ്‌ക്കേണ്ടതിനെക്കുറിച്ച് യേശു ആരോടാണ് അരുളിച്ചെയ്തത് ?
ശിഷ്യരോട്
കലവറയോ കളപ്പുരയോ ഇല്ലാത്തത് ആര്‍ക്ക് ?
കാക്കകള്‍ക്ക് (12:24)
കാക്കളെ പോറ്റുന്നത് ആര് ?
ദൈവം (12:24)
ആകുലരാകുന്നതുകൊണ്ട് ഒരു മുഴം കൂടി കൂട്ടാന്‍ നിങ്ങളില്‍ ആര്‍ക്കു സാധിക്കും എന്ന് യേശു ചോദിക്കുന്നത് എന്തിനെക്കുറിച്ചാണ് ?
ആയുസ്സിന്റെ ദൈര്‍ഘ്യം (12:25)
അവ നൂല്‍നൂല്‍ക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എന്ത് ?
ലില്ലികള്‍ (12:27)