12:1 പരസ്പരം ചവിട്ടേല്‍ക്കത്തക്ക വിധം തിങ്ങിക്കൂടിയത് ആര് ?
ആയിരക്കണക്കിനു ജനങ്ങള്‍
12-ാം അധ്യായത്തില്‍ എന്താണു പുളിപ്പ് ?
ഫരിസേയരുടെ കാപട്യം (12:1)
പുരമുകളില്‍ നിന്ന് പ്രഘോഷിക്കപ്പെടുന്നത് എന്ത് ?
വീട്ടില്‍ സ്വകാര്യമുറികളില്‍ വച്ചു ചെവിയില്‍ പറഞ്ഞത് (12:3)
കൊന്നതിനുശേഷം നിങ്ങളെ ..........ത്തിലേക്ക് തള്ളിക്കളയാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍.
നരകം (12:5)
ദൈവസന്നിധിയില്‍ വിസ്മരിക്കപ്പെടാത്തത് ?
രണ്ടു നാണയത്തുട്ടിന് വില്‍ക്കപ്പെടുന്ന 5 കുരുവികള്‍ (12:6)
ഭയപ്പെടേണ്ട, നിങ്ങള്‍ ...................... വിലയുള്ളവരാണ്.
കുരുവികളേക്കാള്‍ (12:7)