![ലോഗോസ് ക്വിസ് '25 [MOCK TEST No.8] - ലൂക്കാ 23, 24](http://media.assettype.com/sathyadeepam%2F2025-09-25%2Fc3amausu%2FLOGOSmockTEST202508.jpg?w=480&auto=format%2Ccompress&fit=max)
ലൂക്കാ 23
1. യേശുവിനെ ശിക്ഷയ്ക്കു വിധിക്കാതെ വിട്ടയയ്ക്കാന്‍ ആഗ്രഹിച്ച യഹൂദ ഭരണാധികാരി ആര്? (23:20)
a. കയ്യപ്പാസ്
b. അന്നാസ്
c. പീലാത്തോസ്
[a] പീലാത്തോസ്
2. യേശുവിനെ വിട്ടയയ്ക്കുന്നതിനെപ്പറ്റി പീലാത്തോസ് ജനക്കൂട്ടത്തോട് എത്രപ്രാവശ്യം സംസാരിച്ചു? (23:22)
a. ഒരു പ്രാവശ്യം
b. മൂന്നു പ്രാവശ്യം
c. രണ്ടു പ്രാവശ്യം
[b] മൂന്നു പ്രാവശ്യം
3. യേശുവിനെ വിട്ടയയ്ക്കാനായി പീലാത്തോസ് ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ ജനക്കൂട്ടം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നതെന്ത്? (23:21)
a. അവനെ വിടരുത്
b. ക്രൂശിക്കുക, അവനെ ക്രൂശിക്കുക
c. അവനെ വിട്ടയയ്ക്കുക
[b] ക്രൂശിക്കുക, അവനെ ക്രൂശിക്കുക
4. യേശുവിനെ ക്രൂശിക്കാനായി ഏല്‍പ്പിച്ചുകൊടുത്തപ്പോള്‍ ജനങ്ങളുടെ ആഗ്രഹപ്രകാരം പീലാത്തോസ് വിട്ടയച്ച കുറ്റവാളി ആരായിരുന്നു?
a. തീത്തോസ്
b. ബര്‍മബാസ്
c. ബറാബ്‌ബാസ് (23:25)
[c] ബറാബ്‌ബാസ്
5. പീലാത്തോസ് യേശുവിനെ ക്രൂശിക്കാനും ബറാബ്‌ബാസിനെ വിട്ടയയ്ക്കാനും തീരുമാനിച്ചതിന്റെ കാരണമെന്ത്? (23:25)
a. ജനക്കൂട്ടത്തിന്റെ ആവശ്യപ്രകാരം
b. ജനക്കൂട്ടത്തിന്റെ നിര്‍ബന്ധം
c. ജനക്കൂട്ടത്തിന്റെ ആക്രോശം കാരണം
[b] ജനക്കൂട്ടത്തിന്റെ നിര്‍ബന്ധം
6. യേശുവിനെ കുരിശില്‍ തറയ്ക്കാനായി കൊണ്ടുപോയപ്പോള്‍ വഴിയില്‍വച്ച് കുരിശു ചുമക്കാന്‍ യേശുവിനെ സഹായിച്ച വ്യക്തി ആര്? (23:26)
a. പത്രോസ്
b. കിറേനാക്കാരന്‍
c. ശിമയോന്‍
[c] ശിമയോന്‍
7. കാല്‍വരി യാത്രയില്‍ യേശുവിനെ സഹായിച്ച ശിമയോന്‍ ഏത് നാട്ടുകാരനായിരുന്നു?
a. യൂദാക്കാരന്‍
b. റോമാക്കാരന്‍
c. കിറേനാക്കാരന്‍
[c] കിറേനാക്കാരന്‍
8. യേശുവിന്റെ കുരിശിന്റെ വഴിയില്‍ ജനക്കൂട്ടത്തോടൊപ്പം കരയുകയും മുറവിളികൂട്ടുകയും ചെയ്തുകൊണ്ട് അവന്റെ പിന്നാലെ പോയിരുന്നവര്‍ ആര്? 23:27
a. സ്ത്രീകളുടെ സമൂഹം
b. കുറേ ഭക്തര്‍
c. വിജാതീയര്‍
[a] സ്ത്രീകളുടെ സമൂഹം
9. വിചാരണവേളയില്‍ യേശുവിനോടു പലതും ചോദിച്ചെങ്കിലും ഒരു ഉത്തരവും ലഭിക്കാത്ത ഭരണാധികാരി?
a. പീലാത്തോസ്
b. കയ്യഫാസ്
c. ഹേറോദേസ്
[c] ഹേറോദേസ് (23:9)
ലൂക്കാ 24
1. എന്തിനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത് എന്ന് യേശു ഒരിക്കല്‍ തന്റെ ശിഷ്യന്മാരോട് ചോദിക്കുന്നുണ്ട്. അത് എവിടെവച്ചായിരുന്നു? (24:17)
a. ജറുസലേമിലേക്കുള്ള വഴിയില്‍
b. ജറീക്കോയിലേക്കുള്ള വഴിയില്‍
c. എമ്മാവൂസിലേക്കുള്ള വഴിയില്‍
[c] എമ്മാവൂസിലേക്കുള്ള വഴിയില്‍
2. എമ്മാവൂസിലേക്ക് ഉത്ഥാനദിവസം പോയ രണ്ടു ശിഷ്യന്മാരില്‍ ഒരാളുടെ പേര് ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതാര്? (24:18)
a. ക്ലെയോപാസ്
b. അലക്സാണ്ടര്‍
c. യോഹന്നാന്‍
[a] ക്ലെയോപാസ്
3. യേശുവും എമ്മാവൂസിലെ ശിഷ്യന്മാരും ഭക്ഷണത്തിനിരുന്നപ്പോള്‍ ആരാണ് അപ്പം മുറിച്ചത്?
a. ശിഷ്യന്മാര്‍
b. യേശു
c. ആതിഥേയന്‍
[b] യേശു