ലോഗോസ് ക്വിസ് '25 [MOCK TEST No.3] - പ്രഭാഷകന്‍ 44

സത്യദീപം-ലോഗോസ് ക്വിസ് 2025 [MOCK TEST No.3]
ലോഗോസ് ക്വിസ് '25 [MOCK TEST No.3] - പ്രഭാഷകന്‍ 44
Published on
  • ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ

Q

1.      സമാധാനത്തില്‍ സംസ്കരിക്കപ്പെട്ടു എന്നു പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ച്?

a.      പൂര്‍വികരെക്കുറിച്ച്

b.      മഹത്തുക്കളെയും പൂര്‍വപിതാക്കന്മാരെയും കുറിച്ച്

c.      മഹത്തുക്കളെക്കുറിച്ച്

A

[b] മഹത്തുക്കളെയും പൂര്‍വപിതാക്കന്മാരെയും കുറിച്ച്

Q

2.      ആരാണ് മഹത്തുക്കളുടെയും പൂര്‍വപിതാക്കന്മാരുടെയും വിജ്ഞാനം പ്രഘോഷിക്കുന്നത്?

a.      സമൂഹം

b.      മനുഷ്യര്‍

c.      ജനതകള്‍

A

[c] ജനതകള്‍

Q

3.      മഹത്തുക്കളെയും പൂര്‍വപിതാക്കന്മാരെയും പ്രകീര്‍ത്തിക്കുന്നതാര്?

a.      പൂര്‍വികര്‍

b.      സമൂഹം

c.      രാജ്യങ്ങള്‍

A

[b] സമൂഹം

Q

4.      കര്‍ത്താവിനെ പ്രീതിപ്പെടുത്തിയതാര് പ്രഭാ 44;16 അനുസരിച്ച് ഉത്തരംപറയുക?

a.      ഹെനോക്ക്

b.      മോശ

c.      ദാവീദ്

A

[a] ഹെനോക്ക്

Q

5.      ആര് ഉന്നതത്തിലേക്ക് സംവഹിക്കപ്പെട്ടു എന്നാണ് പ്രഭാ 44:16-ല്‍ കാണുന്നത്?

a.      ഹെനോക്ക്

b.      മോശ

c.      അഹറോന്‍

A

[a] ഹെനോക്ക്

Q

6.      എല്ലാ തലമുറകള്‍ക്കും അനുതാപത്തിന്റെ മാതൃകയായിരിക്കുന്നത് ആര്?

a.      മോശ

b.      ജോഷ്വാ

c.      ഹെനോക്ക്

A

[c] ഹെനോക്ക്

Q

7.      തികഞ്ഞ നീതിമാനായിരുന്നു എന്ന് പ്രഭാഷകന്‍ പറയുന്നത് ആരെക്കുറിച്ച്?

a.      മോശയെക്കുറിച്ച്

b.      ദാവീദിനെക്കുറിച്ച്

c.      നോഹയെക്കുറിച്ച്

A

[c] നോഹയെക്കുറിച്ച്

Q

8.      വിനാശത്തിന്റെ നാളില്‍ ഒഴിവാക്കപ്പെട്ട മുളയായിരുന്നു അവന്‍. അവന്‍ ആര്?

a.      നോഹ

b.      ഹെനോക്ക്

c.      സോളമന്‍

A

[a] നോഹ

Q

9.      നോഹയുമായി ചെയ്യപ്പെട്ട നിത്യമായ ഉടമ്പടി എന്ത്?

a.      മര്‍ത്യകുലം രക്ഷിക്കപ്പെടുമെന്ന്

b.      മര്‍ത്യകുലം ഉപേക്ഷിക്കപ്പെടുകയില്ലെന്ന്

c.      മര്‍ത്യകുലം ജലപ്രളയത്താല്‍ നശിപ്പിക്കപ്പെടുകയില്ലെന്ന്.

A

ഉ. ....................

Q

10.  അനേക ജനതകളുടെ പൂര്‍വപിതാവായിരുന്നതാര്?

a.      മോശ

b.      അബ്രാഹം

c.      ഇസഹാക്ക്

A

[b] അബ്രാഹം

Q

11.  മഹത്വത്തില്‍ അവനു സമനായി ആരുമില്ല അവന്‍ ആര്?

a.      അബ്രാഹം

b.      ഹെനോക്ക്

c.      മോശ

A

[a] അബ്രാഹം

Q

12.  പൂരിപ്പിക്കുക: അവന്‍ ................ പാലിക്കുകയും, അവിടന്ന് അവനുമായി ......... ഏര്‍പ്പെടുകയും ചെയ്തു

a.      സത്യം (A), ഉടമ്പടി (B)

b.      അത്യുന്നതന്റെ നിയമം (A), ഉടമ്പടിയില്‍ (B)

c.      വചനം (A),  രമ്യതയില്‍ (B)

A

[b] അത്യുന്നതന്റെ നിയമം (A), ഉടമ്പടിയില്‍ (B)

Q

13.  സ്വശരീരത്തില്‍ ഉടമ്പടിയുടെ മുദ്ര പതിച്ചതാര്?

a.      ദാവീദ്

b.      ജോഷ്വാ

c.      അബ്രാഹം

A

[c] അബ്രാഹം

Q

14.  പരീക്ഷിക്കപ്പെട്ടപ്പോള്‍ വിശ്വസ്തത തെളിയിച്ചതാര്?

a.      മോശ

b.      അഹറോന്‍

c.      അബ്രാഹം

A

[c] അബ്രാഹം

Extra Question

Q

15.  അവരുടെ മക്കളും അവയ്ക്കുവേണ്ടി നിലകൊള്ളും അവ എന്ത്?

a.      വിശ്വസ്തത

b.      വിനയം

c.      ഉടമ്പടികള്‍

A

[c] ഉടമ്പടികള്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org