ലോഗോസ് ക്വിസ് '25 [MOCK TEST No.4] - പ്രഭാഷകന്‍ 45, 46, 47

സത്യദീപം-ലോഗോസ് ക്വിസ് 2025 [MOCK TEST No.4]
ലോഗോസ് ക്വിസ് '25 [MOCK TEST No.4] - പ്രഭാഷകന്‍ 45, 46, 47
Published on
  • ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ

Q


പ്രഭാഷകന്‍ അധ്യായം - 45

1.      പൂരിപ്പിക്കുക: യാക്കോബിന്റെ സന്തതികളില്‍നിന്ന് ................... കര്‍ത്താവ് ഉയര്‍ത്തി.

a.      കാരുണ്യവാനായ ഒരുവനെ

b.      ദയാലുവായ ഒരുവനെ

c.      നന്മയുള്ള ഒരുവനെ

A

[a] കാരുണ്യവാനായ ഒരുവനെ

Q

2.      അവന്‍ ജനത്തിനു സുസമ്മതനായി, ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിക്ക് അവന്‍ പാത്രമായി അവന്‍ ആര്?

a.      അബ്രാഹം

b.      ഇസഹാക്ക്

c.      മോശ

A

[c] മോശ

Q

3.      കര്‍ത്താവ് മോശയെ മഹത്വത്തില്‍ ആര്‍ക്ക് സമനാക്കി?

a.      മാലാഖമാര്‍ക്ക്

b.      ദൈവദൂതന്മാര്‍ക്ക്

c.      ദൈവത്തിന്

A

[b] ദൈവദൂതന്മാര്‍ക്ക്

Q

4.      ആരുടെ സന്നിധിയിലാണ് കര്‍ത്താവ് മോശയെ സമുന്നതനാക്കിയത്?

a.      ദൈവത്തിന്റെ

b.      മനുഷ്യരുടെ

c.      രാജാക്കന്മാരുടെ സന്നിധിയില്‍

A

[c] രാജാക്കന്മാരുടെ സന്നിധിയില്‍

Q

5.      ശത്രുക്കള്‍ക്കു ഭയകാരണമാകത്തക്കവിധം കര്‍ത്താവ് ശക്തനാക്കിയത് ആരെ?

a.      അഹറോനെ

b.      ദാവീദിനെ

c.      മോശയെ

A

[c] മോശയെ

Q

6.      കര്‍ത്താവ് മോശയെ ഏല്‍പ്പിച്ചതെന്ത്?

a.      ദൈവവചനം

b.      പുസ്തകച്ചുരുള്‍

c.      തന്റെ ജനത്തിനുവേണ്ടിയുള്ള കല്‍പനകള്‍

A

[c] തന്റെ ജനത്തിനുവേണ്ടിയുള്ള കല്‍പനകള്‍

Q

7.      ആര് അപേക്ഷിച്ചപ്പോഴാണ് കര്‍ത്താവ് അടയാളങ്ങല്‍ പിന്‍വലിച്ചത്?

a.      യാക്കോബ്

b.      മോശ

c.      ജോസഫ്

A

[b] മോശ

Q

8.      കര്‍ത്താവ് മോശയെ വിശുദ്ധീകരിച്ചതെങ്ങനെ?

a.      വിനയംകൊണ്ട്

b.      വിശ്വസ്തതയും സൗമ്യതയുംകൊണ്ട്

c.      സ്നേഹം കൊണ്ട്

A

[b] വിശ്വസ്തതയും സൗമ്യതയുംകൊണ്ട്

Q

9.      തന്റെ മഹത്വത്തിന്റെ ഭാഗികമായ ദര്‍ശനം കര്‍ത്താവ് നല്‍കിയത് ആര്‍ക്ക്?

a.      മോശയ്ക്ക്

b.      അബ്രാഹത്തിന്

c.      ദാവീദിന്

A

[a] മോശയ്ക്ക്

Q

10.  അഹറോനെതിരെ ഗൂഢാലോചന നടത്തിയവര്‍ നശിച്ചതെങ്ങനെ?

a.      സ്വന്തം പ്രവൃത്തികളാല്‍

b.      കര്‍ത്താവിന്റെ ക്രോധത്തില്‍

c.      യുദ്ധത്തില്‍

A

[b] കര്‍ത്താവിന്റെ ക്രോധത്തില്‍

Q

11.  പൂരിപ്പിക്കുക: യൂദാ ഗോത്രജനായ ....................... ദാവീദുമായി ഒരു ഉടമ്പടി ഉറപ്പിക്കപ്പെട്ടു.

a.      ആട്ടിടയനായ

b.      ജസ്സെയുടെ പുത്രന്‍

c.      ദൈവത്തിന് പ്രിയപ്പെട്ട

A

[b] ജസ്സെയുടെ പുത്രന്‍

Extra Question

Q

12.  കര്‍ത്താവ് നിത്യമായ ഉടമ്പടി ചെയ്യുകയും ജനത്തിന്റെ പൗരോഹിത്യം നല്‍കുകയും ചെയ്തതാര്‍ക്ക്?

a.      മോശയ്ക്ക്

b.      അഹറോന്

c.      ദാവീദിന്

A

[b] അഹറോന്

  • പ്രഭാഷകന്‍ 46

Q

1.      യുദ്ധവീരനും പ്രവാചകന്മാരില്‍ മോശയുടെ പിന്‍ഗാമിയും ആയിരുന്നതാര്?

a.      സൂനിന്റെ പുത്രന്‍ ജോഷ്വാ

b.      അഹറോന്‍

c.      കാലെബ്

A

[a] നൂനിന്റെ പുത്രന്‍ ജോഷ്വാ

Q

2.      പൂരിപ്പിക്കുക: ........................ വാളുയര്‍ത്തിയപ്പോള്‍ അവന്‍ എത്പ പ്രതാപശാലിയായിരുന്നു?

a.      നഗരങ്ങള്‍ക്കെതിരെ

b.      രാജ്യങ്ങള്‍ക്കെതിരെ

c.      പട്ടണങ്ങള്‍ക്കെതിരെ

A

[a] നഗരങ്ങള്‍ക്കെതിരെ

Q

3.      അവന്‍ തന്റെ നാമത്തിനൊത്ത് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഉത്തമനായ രക്ഷകനുമായിരുന്നു. അവന്‍ ആര്?

a.      കാലെബ്

b.      അഹറോന്‍

c.      ജോഷ്വ

A

[c] ജോഷ്വാ

Q

4.      ജോഷ്വാ ആര്‍ക്കുവേണ്ടിയാണ് യുദ്ധം ചെയ്തത്?

a.      സ്വന്തം രാജ്യത്തിനുവേണ്ടി

b.      കര്‍ത്താവിനുവേണ്ടി

c.      ജനത്തിനുവേണ്ടി

A

[b] കര്‍ത്താവിനുവേണ്ടി

Q

5.      ഇസ്രായേലിനെ ആക്രമിച്ച ശത്രുക്കളോട് പ്രതികാരം ചെയ്ത് അവരുടെ അവകാശം നേടിക്കൊടുത്തതാര്? (46:1 പ്രഭാ)

a.      ജോഷ്വാ

b.      മോശ

c.      ദാവീദ്

A

[a] ജോഷ്വാ

Q

6.      ആരുടെ കരമാണ് സൂര്യനെ തടഞ്ഞുനിര്‍ത്തിയത്?

a.      ജോഷ്വായുടെ

b.      ദൈവത്തിന്റെ

c.      രാജാവിന്റെ

A

[a] ജോഷ്വായുടെ

Q

7.      പൂരിപ്പിക്കുക: അവന്റെ കരം സൂര്യനെ തടഞ്ഞു നിര്‍ത്തിയില്ലേ? ഒരു ദിവസ്തിനു ............... ദൈര്‍ഘ്യമുണ്ടായില്ലേ?

a.      ഒരു ആഴ്ചത്തെ

b.      രണ്ടുദിവസത്തെ

c.      ഒരു മാസത്തെ

A

[b] രണ്ടുദിവസത്തെ

Q

8.      പൂരിപ്പിക്കുക: ശത്രുക്കള്‍ ചുറ്റും വളഞ്ഞപ്പോള്‍ അവന്‍ ശക്തനായവനെ, ................... വിളിച്ചപേക്ഷിച്ചു.

a.      സര്‍വശക്തനെ

b.      ദൈവത്തെ

c.      അത്യുന്നതനെ

A

[c] അത്യുന്നതനെ

Q

9.      ഉന്നതനായ കര്‍ത്താവ് എങ്ങനെ ജോഷ്വായ്ക്ക് ഉത്തരമരുളി?

a.      ശക്തമായ കന്‍മഴ അയച്ച്

b.      മഞ്ഞുപെയ്യിച്ച്

c.      അഗ്നിയിറക്കി

A

[a] ശക്തമായ കന്‍മഴ അയച്ച്

Extra Question

Q

10.  ഏതു പ്രവാചകനാണ് നിദ്രപ്രാപിച്ചതിനുശേഷം പോലും പ്രവചിച്ചത്?

a.      ഏലിയ

b.      ഏലിഷ

c.      സാമുവല്‍

A

[c] സാമുവല്‍

  • അധ്യായം 47 പ്രഭാഷകന്‍

Q

1.      സാമുവലിനുശേഷം ഏതു പ്രവാചകനാണ് ദാവീദിന്റെ നാലുകളില്‍ പ്രവചനം നടത്തിയത്?

a.      നാഥാന്‍

b.      ഏശയ്യ

c.      ഏലിയ

A

[a] നാഥാന്‍

Q

2.      എന്തുപോലെയാണ് ഇസ്രായേല്‍ ജനത്തില്‍നിന്ന് ദാവീദ് തിരഞ്ഞെടുക്കപ്പെട്ടത്?

a.      സമാധാനബലിയില്‍ വിശിഷ്ടമായ കൊഴുപ്പെന്നപോലെ

b.      തിളങ്ങുന്ന മേഘങ്ങള്‍ക്കിടയില്‍ മഴവില്ലുപോലെ

c.      നീര്‍ച്ചാലിനരികെ നില്‍ക്കുന്ന ലില്ലിപോലെ

A

[a] സമാധാനബലിയില്‍ വിശിഷ്ടമായ കൊഴുപ്പെന്നപോലെ

Q

3.      ദാവീദ് എന്തിനോടുകൂടെ എന്നപോലെയാണ് സിംഹങ്ങളുമായി കളിയാടിയത്?

a.      കുഞ്ഞാടുകളോടുകൂടെ എന്നപോലെ

b.      മാന്‍പേടകളോടു എന്നപോലെ

c.      കോലാട്ടിന്‍കുട്ടികളോടുകൂടെ എന്നപോലെ

A

[c] കോലാട്ടിന്‍കുട്ടികളോടുകൂടെ എന്നപോലെ

Q

4.      എന്തിനോടാണ് ദാവീദ് ചെമ്മരിയാട്ടിന്‍കുട്ടികളോടുകൂടെ എന്നപോലെ കളിയാടിയത്?

a.      കടുവകളോട്

b.      സിംഹങ്ങളോട്

c.      കരടികളോട്

A

[c] കരടികളോട്

Q

5.      ദാവീദ് യൗവനത്തില്‍ കവിണയില്‍ കല്ലുചേര്‍ത്ത് കരം ഉയര്‍ത്തി ആരുടെ അഹങ്കാരമാണ് തകര്‍ത്തത്?

a.      ഗോലിയാത്തിന്റെ

b.      രക്ഷകന്റെ

c.      ശത്രുക്കളുടെ

A

[a] ഗോലിയാത്തിന്റെ

Q

6.      ദാവീദ് ഗോലിയാത്തിനെ കൊന്ന് ആരുടെ അപമാനമാണ് നീക്കിയത്?

a.      ഇസ്രായേലിന്റെ

b.      നാടിന്റെ അപമാനം

c.      ജനത്തിന്റെ അപമാനം

A

[c] ജനത്തിന്റെ അപമാനം

Q

7.      പ്രഭാ 47:5 പ്രകാരം എന്തിനുവേണ്ടിയാണ് അത്യുന്നതനായ കര്‍ത്താവ് ദാവീദിന്റെ വലത്തുകരം ശക്തമാക്കിയത്?

a.      തന്റെ ജനത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിനുവേണ്ടി ഒരു യുദ്ധവീരനെ കൊല്ലുന്നതിന്

b.      തന്റെ ജനം അന്യരാജ്യത്തിന്റെ മുമ്പില്‍ അപമാനിതരാകാതിരിക്കുന്നതിന്

c.      തന്റെ ജനം അയല്‍രാജ്യത്തോട് തോല്‍ക്കാതിരിക്കേണ്ടതിന്

A

[a] തന്റെ ജനത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിനുവേണ്ടി ഒരു യുദ്ധവീരനെ കൊല്ലുന്നതിന്

Q

8.      എപ്രകാരമാണ് ജനം ദാവീദിനെ മഹത്വത്തിന്റെ കിരീടം അണിയിച്ചത്?

a.      ആയിരങ്ങളുടെമേല്‍ വിജയംവരിച്ചവന്‍ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ട്.

b.      പതിനായിരങ്ങളുടെമേല്‍ വിജയംവരിച്ചവന്‍ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ട്

c.      രാജ്യങ്ങളുടെമേല്‍ വിജയംവരിച്ചവന്‍ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ട്

A

[b] പതിനായിരങ്ങളുടെമേല്‍ വിജയംവരിച്ചവന്‍ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ട്

Q

9.      എന്തിനെപ്രതിയാണ് ജനം ദാവീദിനെ സ്തുതിച്ചത്?

a.      കര്‍ത്താവിന്റെ അനുഗ്രഹങ്ങളെപ്രതി

b.      കര്‍ത്താവിന്റെ കാരുണ്യത്തെപ്രതി

c.      ദാവീദിന്റെ വിജയത്തെപ്രതി

A

[a] കര്‍ത്താവിന്റെ അനുഗ്രഹങ്ങളെപ്രതി

Q

10.  ദാവീദ് തുടച്ചുമാറ്റിയത് ആരെ? (47:7)

a.      ചുറ്റുമുള്ള ശത്രുക്കളെ

b.      അന്യനാട്ടുകാരെ

c.      ഫിലിസ്ത്യരെ

A

[a] ചുറ്റുമുള്ള ശത്രുക്കളെ

Q

11.  ദാവീദ് നശിപ്പിച്ചത് ആരെ?

a.      എതിരാളികളായ ഫിലിസ്ത്യരെ

b.      ചുറ്റുമുള്ള ശത്രുക്കളെ

c.      അന്യനാട്ടുകാരെ

A

[a] എതിരാളികളായ ഫിലിസ്ത്യരെ

Q

12.  ഇന്നും അവര്‍ ശക്തിയറ്റവരായിക്കഴിയുന്നു. അവര്‍ ആര്?

a.      യഹൂദര്‍

b.      കാനാന്യര്‍

c.      ഫിലിസ്ത്യര്‍

A

[c] ഫിലിസ്ത്യര്‍

Q

13.  ദാവീദ് പരിശുദ്ധനായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചതെഭങ്ങനെ?

a.      തന്റെ പ്രവൃത്തികളില്‍ ദൈവത്തെ സ്തുതിച്ച്

b.      തന്റെ എല്ലാ പ്രവൃത്തികളിലും അവന്‍ അത്യുന്നതന്റെ മഹത്വം പ്രകീര്‍ത്തിച്ച്

c.      തന്റെ എല്ലാ പ്രവൃത്തികളിലും ദൈവത്തിന് നന്ദി അര്‍പ്പിച്ചു

A

[b] തന്റെ എല്ലാ പ്രവൃത്തികളിലും അവന്‍ അത്യുന്നതന്റെ മഹത്വം പ്രകീര്‍ത്തിച്ച്

Q

14.  ആരാണ് പൂര്‍ണഹൃദയത്തോടെ സ്രഷ്ടാവിനെ സ്നേഹിക്കുകയും അവിടത്തേക്ക് സ്തുതിപാടുകയും ചെയ്തത്?

a.      ദാവീദ്

b.      ജെസ്സെ

c.      ജനങ്ങള്‍

A

[a] ദാവീദ്

Q

15.  ബലിപീഠത്തിനുമുന്‍പിൽ മധുരമായ ഗാനം ആലപിക്കുവാന്‍ ദാവീദ് നിയോഗിച്ചതാരെ?

a.      ഗായകരുടെ സമൂഹത്തെ

b.      ഗായകസംഘത്തെ

c.      തന്റെ അനുയായികളെ

A

[b] ഗായകസംഘത്തെ

Q

16.  ആരാണ് ഉത്സവങ്ങള്‍ക്ക് മനോഹാരിത പകരുകയും അവയുടെ കാലം നിശ്ചയിക്കുകയും ചെയ്തത്?

a.      ശിമയോന്‍

b.      ദാവീദ്

c.      ദൈവം

A

[b] ദാവീദ്

Q

17.  ഗായകസംഘം ദൈവത്തിന്റെ വിശുദ്ധനാമത്തെ സ്തുതിച്ചപ്പോള്‍ അവരുടെ സ്തുതിഗാതങ്ങളാല്‍ ഉദയത്തിന് മുമ്പുതന്നെ മുഖരിതമായത് എന്ത്?

a.      ബലിപീഠം

b.      ദേവാലയം

c.      വിശുദ്ധസ്ഥലം

A

[c] വിശുദ്ധസ്ഥലം

Q

18.  ദാവീദിന്റെ പാപം നീക്കിക്കളയുകയും അവന്റെ അധികാരം എന്നേക്കും ഉറപ്പിക്കുകയും ചെയ്തത് ആര്? (47:11)

a.      യഹോവ

b.      കര്‍ത്താവ്

c.      ദൈവം

A

[b] കര്‍ത്താവ്

  • Extra Question

Q

19.  സോളമനെ കീഴ്പ്പെടുത്തിയതെന്ത്?

a.      വീഞ്ഞ്

b.      ധനമോഹം

c.      അഭിലാഷങ്ങള്‍

A

[c] അഭിലാഷങ്ങള്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org