![സത്യദീപം-ലോഗോസ് ക്വിസ് 2025: [No.01]](http://media.assettype.com/sathyadeepam%2F2025-05-16%2F742ccea5%2FSDMLOGOSquiz01.jpg?w=480&auto=format%2Ccompress&fit=max)
ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ
1) അബ്‌ദോനുശേഷം ഇസ്രായേലിലെ ന്യായാധിപന്‍ ആര്?
a) ഏലോന്‍ | b) ഇബ്‌സാന്‍ | c) സാംസണ്‍
c) സാംസണ്‍
2) ന്യായാധിപന്മാര്‍ അധ്യായം 13 തുടങ്ങുന്നതെങ്ങിനെ?
a) ഇസ്രായേല്‍ ജനം വീണ്ടും കര്‍ത്താവിന്റെ മുന്‍പില്‍ തിന്മ ചെയ്തു.
b) ഇസ്രായേല്‍ ജനം വീണ്ടും യുദ്ധത്തില്‍ ജയിച്ചു.
c) ഇസ്രായേല്‍ ജനം കര്‍ത്താവിനെ പ്രകീര്‍ത്തിച്ചു.
a) ഇസ്രായേല്‍ ജനം വീണ്ടും കര്‍ത്താവിന്റെ മുന്‍പില്‍ തിന്മ ചെയ്തു.
3) അശുദ്ധമായതൊന്നും ഭക്ഷിക്കരുതെന്ന് ആരോടാണ് കര്‍ത്താവിന്റെ ദൂതന്‍ പറഞ്ഞത് ?
a) മനോവയോട്
b) ഗിദയോനോട്
c) മനോവയുടെ ഭാര്യയോട്
c) മനോവയുടെ ഭാര്യയോട്
4) സാംസന്റെ ഗോത്രം ഏത് ?
a) യൂദാ ഗോത്രം
b) ദാന്‍ ഗോത്രം
c) ശിമയോന്‍ ഗോത്രം
b) ദാന്‍ ഗോത്രം
5) കര്‍ത്താവിന്റെ ദൂതനോട് എന്തു ചോദിച്ചില്ല എന്നാണ് മനോവയുടെ ഭാര്യ പറഞ്ഞത് ?
a) അങ്ങയുടെ പേരെന്ത്
b) അങ്ങ് ആരാണ്
c) എവിടെ നിന്നു വരുന്നു
c) എവിടെ നിന്നു വരുന്നു
6) ന്യായാധിപന്മാര്‍ പതിമൂന്നാം അധ്യായത്തില്‍ 1 മുതല്‍ 7 വരെ വാക്യത്തില്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു വരുന്ന വചനമേത് ?
a) നീ അനുഗ്രഹീതനാണ്
b) നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും
c) വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്
b) നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും
7) മനോവയുടെ ഭാര്യയ്ക്ക് ദൈവദൂതന്‍ എത്ര തവണ പ്രത്യക്ഷപ്പെട്ടു, എവിടെ വച്ച് ?
a) 2 പ്രാവശ്യം, വയലില്‍ ആയിരിക്കുമ്പോള്‍
b) ഒരു തവണ, പ്രാര്‍ഥിക്കുമ്പോള്‍
c) മൂന്നു തവണ, സ്വപ്നത്തില്‍
a) 2 പ്രാവശ്യം, വയലില്‍ ആയിരിക്കുമ്പോള്‍
8) ന്യായാധിപന്മാര്‍ 13:14 ല്‍ എത്ര കാര്യങ്ങളാണ് കര്‍ത്താവിന്റെ ദൂതന്‍ മനോവയോട് പറഞ്ഞത് ?
a) നാലു കാര്യങ്ങള്‍
b) രണ്ടു കാര്യങ്ങള്‍
c) അഞ്ചു കാര്യങ്ങള്‍
a) നാലു കാര്യങ്ങള്‍
9) ആട്ടിന്‍കുട്ടിയെ പാകം ചെയ്യുന്നെങ്കില്‍ എങ്ങനെ അര്‍പ്പിക്കാനാണ് ദൈവദൂതന്‍ മനോവയോട് ആവശ്യപ്പെട്ടത് ?
a) പാനീയബലി
b) പാപപരിഹാരബലി
c) ദഹനബലി
c) ദഹനബലി
10) മനോവ കര്‍ത്താവിന് ബലിയര്‍പ്പിച്ചപ്പോള്‍ ആകാശത്തിലേക്ക് ഉയര്‍ന്നത് എന്ത്?
a) അഗ്നിജ്വാല
b) അഗ്നിനാളം
c) ആട്ടിന്‍കുട്ടി
a) അഗ്നിജ്വാല
11) ന്യായാധിപന്മാര്‍ അധ്യായം 13-ല്‍ എത്ര വാക്യങ്ങള്‍ ഉണ്ട് ? എത്ര തലക്കെട്ടുകള്‍ ഉണ്ട് ?
a) 25 വാക്യങ്ങള്‍, ഒരു തലക്കെട്ട്
b) പത്തു വാക്യങ്ങള്‍ അഞ്ച് തലക്കെട്ട്
c) 30 വാക്യങ്ങള്‍ നാല് തലക്കെട്ടുകള്‍
a) 25 വാക്യങ്ങള്‍, ഒരു തലക്കെട്ട്
12) കര്‍ത്താവിന്റെ ദൂതന്‍ ബലിപീഠത്തിലെ അഗ്‌നിജ്വാലയിലൂടെ ഉയര്‍ന്നുപോയപ്പോള്‍ മനോവയും ഭാര്യയും എന്തു ചെയ്തു ?
a) ഭയന്നുപോയി
b) ദൈവത്തെ സ്തുതിച്ചു
c) നിലത്തു കമിഴ്ന്നുവീണു
c) നിലത്തു കമിഴ്ന്നുവീണു
13) ദൈവത്തെ കണ്ടതുകൊണ്ട് നാം തീര്‍ച്ചയായും മരിക്കും. ആര് ആരോട് പറഞ്ഞു ?
a) മനോവ ഭാര്യയോട്
b) സാംസണ്‍ മനോബവയോട്
c) സാംസണ്‍ തന്റെ മാതാവിനോട്
a) മനോവ ഭാര്യയോട്
14) മനോവ കര്‍ത്താവിനര്‍പ്പിച്ച ബലികള്‍ ഏത് ?
a) പാനീയബലി, ദഹനബലി
b) ദഹനബലി, ധാന്യബലി
c) പാപപരിഹാരബലി, ദഹനബലി
b) ദഹനബലി, ധാന്യബലി
15) മനോവ എത്ര ചോദ്യങ്ങളാണ് ദൈവദൂതനോട് ചോദിച്ചത് ?
a) രണ്ട്
b) മൂന്ന്
c) നാല്
a) രണ്ട്
16) അവന്‍ ജനനം മുതല്‍ ദൈവത്തിന് ........................... വ്രതക്കാരനായിരിക്കും ന്യായാ 17:7 അനുസരിച്ച് പൂരിപ്പിക്കുക?
a) നാസീര്‍വ്രതം
b) സായീര്‍ വ്രതം
c) സാക്കീര്‍ വ്രതം
a) നാസീര്‍വ്രതം
17) എന്തു കുടിക്കരുതെന്നാണ് കര്‍ത്താവിന്റെ ദൂതന്‍ മനോവയുടെ ഭാര്യയോട് പറഞ്ഞത് ?
a) വീഞ്ഞ് മാത്രം കുടിക്കരുത്
b) വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ
c) വീര്യമുള്ള പാനീയം കുടിക്കരുത്
b) വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ
18) കര്‍ത്താവിന്റെ ദൂതന്‍ മനോവയുടെ ചോദ്യങ്ങള്‍ക്ക് ആദ്യമായി നല്‍കിയ മറുപടിയെന്ത് ?
a) സ്ത്രീയോട് പറഞ്ഞതെല്ലാം അവള്‍ പാലിക്കട്ടെ
b) മുന്തിരിയില്‍ നിന്ന് ഭക്ഷിക്കരുത്
c) വീഞ്ഞ് കുടിക്കരുത്
a) സ്ത്രീയോട് പറഞ്ഞതെല്ലാം അവള്‍ പാലിക്കട്ടെ
19) നിന്റെ പേര് എന്ത് ? എന്ന ചോദ്യത്തിന് കര്‍ത്താവിന്റെ ദൂതന്റെ മറുചോദ്യം എന്ത് ?
a) അത് ചോദിക്കുന്നതെന്തിന് ?
b) നിനക്ക് അത് മനസ്സിലായില്ലേ ?
c) എന്റെ പേര് അത്ഭുതകരമായിരിക്കേ നീ അതു ചോദിക്കുന്നെന്തിന് ?
c) എന്റെ പേര് അത്ഭുതകരമായിരിക്കേ നീ അതു ചോദിക്കുന്നെന്തിന് ?
20) മനോവയും ഭാര്യയും നോക്കിനില്‍ക്കേ കര്‍ത്താവിന്റെ ദൂതന് സംഭവിച്ചത് എന്ത് ?
a) അദൃശ്യനായി
b) ആകാശത്തിലേക്ക് ഉയര്‍ന്നു
c) ബലപീഠത്തിലെ അഗ്നിജ്വാലയിലൂടെ ഉയര്‍ന്നുപോയി
c) ബലപീഠത്തിലെ അഗ്നിജ്വാലയിലൂടെ ഉയര്‍ന്നുപോയി
21) അത് കര്‍ത്താവിന്റെ ദൂതന്‍ ആയിരുന്നെന്ന് .................... ആര്‍ക്ക് വ്യക്തമായി ?
a) സാംസന്
b) മനോവയ്ക്ക്
c) ഗിദയോന്
b) മനോവയ്ക്ക്
22) ന്യായാധിപന്മാര്‍ 14-ാം അധ്യായത്തില്‍ എത്ര വാക്യങ്ങള്‍ ഉണ്ട്? തലക്കെട്ട് എത്ര ?
a) വാക്യം 25, തലക്കെട്ട് 3
b) വാക്യം 30, തലക്കെട്ട് ഇല്ല
c) വാക്യം 20, തലക്കെട്ട് ഒന്ന്
c) വാക്യം 20, തലക്കെട്ട് ഒന്ന്
23) സാംസണ്‍ ഫിലിസ്ത്യ യുവതിയെ കണ്ടത് എവിടെ വച്ച് ?
a) തിമ്‌നാ
b) ബെത്‌ലെഹം
c) ഇസ്രായേല്‍
a) തിമ്‌നാ
24) ഫിലിസ്ത്യരെ സാംസന്റെ മതാപിതാക്കള്‍ വിശേഷിപ്പിച്ചത് എന്ത് ?
a) ശത്രുക്കള്‍
b) സ്‌നേഹിതര്‍
c) അപരിച്ഛേദിതര്‍
c) അപരിച്ഛേദിതര്‍
25) അത് കര്‍ത്താവിന്റെ .................. ആണെന്ന് മാതാപിതാക്കന്മാര്‍ മനസ്സിലാക്കിയില്ല. ന്യായാധിപന്മാര്‍ 14:4 അനുസരിച്ച് പൂരിപ്പിക്കുക ?
a) ദൂതന്‍
b) പരിശുദ്ധന്‍
c) ഹിതമാണെന്ന്
c) ഹിതമാണെന്ന്
26) ഫിലിസ്ത്യ യുവതിയെ സാംസണ്‍ വിവാഹം കഴിക്കേണ്ടത് കര്‍ത്താവിന്റെ ഹിതമായിരുന്നു കാരണമെന്ത് ?
a) അത് അവിടുത്തെ ഹിതമായിരുന്നു
b) കര്‍ത്താവ് അവരെ വെറുത്തിരുന്നു
c) അവിടുന്ന് ഫിലിസ്ത്യര്‍ക്കെതിരായി ഒരവസരം പാര്‍ത്തിരിക്കുകയായിരുന്നു
c) അവിടുന്ന് ഫിലിസ്ത്യര്‍ക്കെതിരായി ഒരവസരം പാര്‍ത്തിരിക്കുകയായിരുന്നു
27) ഒരു സിംഹക്കുട്ടി സാംസന്റെ നേരെ അലറി വന്നത് എവിടെ വച്ച് ?
a) യൂദയായില്‍ വച്ച്
b) വയലില്‍ വച്ച്
c) തിമ്‌നായില്‍ ഒരു മുന്തിരിത്തോപ്പില്‍ വച്ച്
c) തിമ്‌നായില്‍ ഒരു മുന്തിരിത്തോപ്പില്‍ വച്ച്
28) കര്‍ത്താവിന്റെ ആത്മാവ് സാംസണില്‍ ശക്തമായി ആവസിച്ചത് എപ്പോള്‍ ?
a) വയലില്‍ വച്ച്
b) തിമ്‌നായില്‍ വച്ച്
c) സിംഹക്കുട്ടി അവന്റെ നേരെ അലറി വന്നപ്പോള്‍
c) സിംഹക്കുട്ടി അവന്റെ നേരെ അലറി വന്നപ്പോള്‍
29) ആയുധം കൂടാതെ എന്തിനെ എന്ന പോലെയാണ് സാംസണ്‍ സിംഹക്കുട്ടിയെ ചീന്തിക്കളഞ്ഞത് ?
a) ചെന്നായയെ എന്ന പോലെ
b) ആട്ടിന്‍കുട്ടിയെ എന്നപോലെ
c) കാളക്കുട്ടിയെ എന്ന പോലെ
b) ആട്ടിന്‍കുട്ടിയെ എന്നപോലെ
30) സിംഹത്തിന്റെ ശരീരത്തില്‍ നിന്ന് അവന്‍ അടര്‍ത്തിയെടുത്തത് എന്ത് ?
a) ഒരു കിളിക്കൂട്
b) ഒരു ചിതല്‍ക്കൂട്
c) ഒരു തേന്‍കൂട്
c) ഒരു തേന്‍കൂട്
31) ഇഷ്ടപ്പെട്ട ഫിലിസ്ത്യ യുവതിയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന സാംസണ്‍ വഴിമധ്യേ തിരിഞ്ഞത് എന്തിന് ?
a) തേന്‍കൂട് കാണാന്‍
b) സിംഹത്തെക്കാണാന്‍
c) താന്‍ ചീന്തിക്കളഞ്ഞ സിംഹത്തിന്റെ ഉടല്‍ കാണാന്‍
c) താന്‍ ചീന്തിക്കളഞ്ഞ സിംഹത്തിന്റെ ഉടല്‍ കാണാന്‍
32) ന്യായാധിപന്മാര്‍ 14:10 ല്‍ അവന്റെ ആരാണ് യുവതിയുടെ വീട്ടിലേക്ക് പോയതായി പറയുന്നത് ?
a) മാതാപിതാക്കള്‍
b) മാതാവ്
c) സാംസന്റെ പിതാവ്
c) സാംസന്റെ പിതാവ്
33) അവിടുത്തുകാര്‍ സാംസണ് എത്ര പേരെയാണ് തോഴരായി കൊടുത്തത് ?
a) പത്ത്
b) മുപ്പത്
c) നാല്‍പത്
b) മുപ്പത്
34) കടംകഥയുടെ ഉത്തരം പറയേണ്ട കാലാവധി ?
a) വിരുന്നിന്റെ 30 ദിവസത്തിനകം
b) വിരുന്നിന്റെ 10 ദിവസത്തിനകം
c) വിരുന്നിന്റെ 7 ദിവസത്തിനകം
c) വിരുന്നിന്റെ 7 ദിവസത്തിനകം
35) അവന്‍ പറഞ്ഞു: ഭോക്താവില്‍ നിന്ന് ഭോജനവും മല്ലനില്‍ നിന്ന് മാധുര്യവും പുറപ്പെട്ടു. മൂന്ന് ദിവസമായിട്ടും കടംകഥയുടെ പൊരുള്‍ ആര്‍ക്കും പിടികിട്ടിയില്ല. അധ്യായം, വാക്യം പറയുക ?
a) ന്യായാ 14:10
b) ന്യായാ 14:14
c) ന്യായാ 14:20
b) ന്യായാ 14:14
36) എത്രാം ദിവസമാണ് അവര്‍ സാംസണ്‍ന്റെ ഭാര്യയോട് കടം കഥയുടെ പൊരുളറിയാന്‍ ആവശ്യപ്പെട്ടത് ?
a) ഏഴാം ദിവസം
b) രണ്ടാം ദിവസം
c) നാലാം ദിവസം
c) നാലാം ദിവസം
37) സാംസണ്‍ന്റെ ഭാര്യയോട് സാംസണ്‍ന്റെ തോഴര്‍ ചോദിച്ച ചോദ്യമെന്ത് ?
a) ദരിദ്രരാക്കാനാണോ നിങ്ങള്‍ ഞങ്ങളെ ക്ഷണിച്ചുവരുത്തിയത്
b) നശിപ്പിക്കാനാണോ ഞങ്ങളെ വിളിച്ചത്
c) കൊല്ലാനാണോ ഞങ്ങളെ വരുത്തിയത്
a) ദരിദ്രരാക്കാനാണോ നിങ്ങള്‍ ഞങ്ങളെ ക്ഷണിച്ചുവരുത്തിയത്
38) എപ്പോഴാണ് പട്ടണവാസികള്‍ കടംകഥയുടെ സാരം പറഞ്ഞത് ?
a) മൂന്നാം ദിവസം പ്രഭാതത്തില്‍
b) നാലാം ദിവസം
c) ഏഴാം ദിവസം സൂര്യാസ്തമയത്തിനു മുമ്പ്
c) ഏഴാം ദിവസം സൂര്യാസ്തമയത്തിനു മുമ്പ്
39) സാംസണ്‍നോട് പട്ടണവാസികള്‍ പറഞ്ഞ കടംകഥയുടെ സാരം എന്ത് ?
a) തേനാണ് മാധുര്യമുള്ളത്, സിംഹമാണ് കരുത്തുള്ളത്
b) തേന്‍, സിംഹം
c) തേനിനേക്കാള്‍ മാധുര്യമുള്ളത് എന്ത് ? സിംഹത്തെക്കാള്‍ കരുത്തുള്ളത് എന്ത്?
c) തേനിനേക്കാള്‍ മാധുര്യമുള്ളത് എന്ത് ? സിംഹത്തെക്കാള്‍ കരുത്തുള്ളത് എന്ത്?
40) കടംകഥയുടെ സാരം പറഞ്ഞ പട്ടണവാസികളോട് സാംസണ്‍ പറഞ്ഞത് എന്ത് ?
a) നിങ്ങള്‍ ബുദ്ധിമാന്മാരാണ്
b) നിങ്ങള്‍ വിജയിച്ചിരിക്കുന്നു
c) എന്റെ പശുക്കിടാവിനെക്കൊണ്ട് ഉഴുതില്ലായിരുന്നെങ്കില്‍ കടംകഥയുടെ കാര്യം നിങ്ങള്‍ മനസ്സിലാക്കില്ലായിരുന്നു.
c) എന്റെ പശുക്കിടാവിനെക്കൊണ്ട് ഉഴുതില്ലായിരുന്നെങ്കില്‍ കടംകഥയുടെ കാര്യം നിങ്ങള്‍ മനസ്സിലാക്കില്ലായിരുന്നു.
41) ന്യായാധിപന്മാര്‍ എത്രാം അധ്യായം എത്രാം വാക്യത്തിലാണ് കര്‍ത്താവിന്റെ ആത്മാവ് അവനില്‍ പ്രവര്‍ത്തിച്ചു തുടങ്ങി എന്ന് പറഞ്ഞിരിക്കുന്നത് ?
a) 13:25 ല്‍
b) 13:10 ല്‍
c) 14:20 ല്‍
a) 13:25 ല്‍
42) സോറാക്കും എഷ്താവോലിനും മധ്യേയുള്ള മഹനേദാനില്‍ വച്ച് എന്താണ് സംഭവിച്ചത് ?
a) സാംസണ്‍ ചതിക്കപ്പെട്ടു
b) കര്‍ത്താവിന്റെ ആത്മാവ് അവനില്‍ പ്രവര്‍ത്തിച്ചു തുടങ്ങി
c) വിശേഷ വസ്ത്രങ്ങള്‍ കൊടുത്തു
b) കര്‍ത്താവിന്റെ ആത്മാവ് അവനില്‍ പ്രവര്‍ത്തിച്ചു തുടങ്ങി
43) ആരെ കൊള്ളയടിച്ചാണ് കടംകഥയുടെ സാരം പറഞ്ഞവര്‍ക്ക് സാംസണ്‍ വിശേഷവസ്ത്രങ്ങള്‍ വാങ്ങിച്ചുകൊടുത്തത് ?
a) അഷ്‌കലോണില്‍ ചെന്ന് പട്ടണത്തിലെ മുപ്പതു പേരെ കൊന്ന് കൊള്ളയടിച്ചിട്ട്
b) അരോവേറില്‍ ചെന്ന് പത്തുപേരെ കൊള്ളയടിച്ചിട്ട്
c) കൊള്ളയടിക്കാതെ മുപ്പതു പേരില്‍ നിന്ന് വിലയ്ക്കു വാങ്ങിയിട്ട്
a) അഷ്‌കലോണില്‍ ചെന്ന് പട്ടണത്തിലെ മുപ്പതു പേരെ കൊന്ന് കൊള്ളയടിച്ചിട്ട്
44) കോപാക്രാന്തനായ സാംസണ്‍ പോയതെവിടേക്ക് ?
a) തന്റെ നാട്ടിലേക്ക്
b) തന്റെ ഭാര്യയുടെ അടുത്തേക്ക്
c) തന്റെ പിതാവിന്റെ ഭവനത്തിലേക്ക്
c) തന്റെ പിതാവിന്റെ ഭവനത്തിലേക്ക്
45) സാംസണ്‍ന്റെ ഭാര്യ എന്തു ചെയ്തു ?
a) തന്റെ ഭവനത്തിലേക്കു പോയി
b) സാംസണ്‍ന്റെ പിതൃഭവനത്തിലേക്ക് പോയി
c) സാംസണ്‍ന്റെ മണവാളത്തോഴന്റെ ഭാര്യയായി
c) സാംസണ്‍ന്റെ മണവാളത്തോഴന്റെ ഭാര്യയായി
46) സാംസണ്‍ന്റെ ഭാര്യ ഭര്‍ത്താവില്‍ നിന്ന് കടംകഥയുടെ പൊരുളറിഞ്ഞില്ലെങ്കില്‍ തോഴര്‍ എന്തു ചെയ്യും ?
a) അവളെ നാടു കടത്തും
b) അവളെ കുടുംബത്തോടെ ചുട്ടെരിക്കും
c) അവളെ വധിക്കും
b) അവളെ കുടുംബത്തോടെ ചുട്ടെരിക്കും
47) കടംകഥ എന്തെന്ന് പറയാന്‍ സാംസണോട് പറഞ്ഞത് ആര് ?
a) തോഴര്‍
b) പട്ടണവാസികള്‍
c) സാംസണ്‍ന്റെ ഭാര്യ
c) സാംസണ്‍ന്റെ ഭാര്യ
48) എന്തുകൊണ്ടാണ് ആ കടംകഥ ഭാര്യയോട് പറയില്ലെന്ന് അവന്‍ പറഞ്ഞത് ?
a) ഫിലിസ്ത്യര്‍ തന്നെ തോല്‍പിക്കുന്നതുകൊണ്ട്
b) കടംകഥയില്‍ തോല്‍ക്കുന്നതുകൊണ്ട്
c) തന്റെ മാതാപിതാക്കന്മാരോടു പോലും പറയാത്തതുകൊണ്ട്
c) തന്റെ മാതാപിതാക്കന്മാരോടു പോലും പറയാത്തതുകൊണ്ട്
49) കര്‍ത്താവിന്റെ ആത്മാവിനെക്കുറിച്ച് 14-ാം അധ്യായത്തില്‍ എത്ര പ്രാവശ്യം പറയുന്നുണ്ട് ?
a) മൂന്നു പ്രാവശ്യം
b) നാലു പ്രാവശ്യം
c) രണ്ടു പ്രാവശ്യം
c) രണ്ടു പ്രാവശ്യം (14:6; 14:19)
50) കടംകഥ ഭാര്യയ്ക്ക് സാംസണ്‍ വെളിപ്പെടുത്തിയപ്പോള്‍ അവള്‍ അത് ആരോടാണ് പറഞ്ഞത് ?
a) തന്റെ മാതാപിതാക്കളോട്
b) തന്റെ സഹോദരങ്ങളോട്
c) തന്റെ ആളുകളോട്
c) തന്റെ ആളുകളോട്