വചനബോധി-2

സുവിശേഷഭാഷ്യം-സീറോ മലബാര്‍ 2
വചനബോധി-2

ജെ. നാലുപറയില്‍

സീറോ മലബാര്‍ സഭയുടെ രണ്ടാം ഗണം ഞായറാഴ്ച സുവിശേഷങ്ങളുടെ വ്യാഖ്യാനവും വിചിന്തനങ്ങളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഈ രംഗത്തെ ഏറ്റവും സമഗ്രവും മൗലികവുമായ ഗ്രന്ഥമാണിതെന്ന് നിസ്സംശയം പറയാം.

ഞായറാഴ്ചകളും വിശുദ്ധരുടെ തിരുന്നാളുകളുമായി 68 അധ്യായങ്ങളാണ് ഇതിലുള്ളത്. മൂന്ന് ഭാഗങ്ങളായിട്ടാണ് ഈ പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം ഭാഗം പശ്ചാത്തല പഠനങ്ങളാണ്. രണ്ടാം ഭാഗം ഞായറാഴ്ചകളിലെ സുവിശേഷഭാഗങ്ങളുടെ ഭാഷ്യവും അതിന്റെ വിചിന്തനവുമാണ്. മൂന്നാം ഭാഗമാകട്ടെ, പ്രധാനപ്പെട്ട തിരുന്നാളുകളിലെ സുവിശേഷഭാഗങ്ങളുടെ ഭാഷ്യവും വിചിന്തനവുമാണ്.

നാല് ഉപവിഭാഗങ്ങളുണ്ട്: സന്ദര്‍ഭം, പ്രമേയം, സന്ദേശം, ദൃഷ്ടാന്തം. ഇവയൊന്ന് വിശദീകരിക്കാം. 1) സന്ദര്‍ഭം: ലഭിച്ചിരിക്കുന്ന സുവിശേഷഭാഗത്തിന്റെ സന്ദര്‍ഭം (രീിലേഃ)േ പറയുകയാണ് ആദ്യപടി. സന്ദര്‍ഭം തിരിച്ചറിഞ്ഞ് വചനഭാഗം വായിക്കുമ്പോഴല്ലേ സുവിശേഷകന്‍ ഉദ്ദേശിച്ച അര്‍ത്ഥതലങ്ങള്‍ നമുക്ക് മനസ്സിലാക്കാനാവൂ. 2) പ്രമേയം: ലഭിച്ചിരിക്കുന്ന സുവിശേഷഭാഗത്തിന്റെ പ്രധാന പ്രമേയമെന്തെന്ന് ചുരുക്കി പറയുകയാണിവിടെ.

3) സന്ദേശം: സന്ദേശമെന്ന മൂന്നാം ഘട്ടമാണ് സുവിശേഷപ്രസംഗകരെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഭാഗം. പശ്ചാത്തലവും പ്രമേയവും ഇതിനുള്ള ഒരുക്കങ്ങളായിരുന്നു. ആനുകാലിക ജീവിത സാഹചര്യങ്ങളില്‍ നിര്‍ദിഷ്ട സുവിശേഷഭാഗം തരുന്ന സന്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് അന്വേഷിക്കുകയാണിവിടെ. അഞ്ചു സന്ദേശങ്ങളാണ് ഓരോ സുവിശേഷഭാഗത്തിനും കൊടുത്തിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒരെണ്ണം വികസിപ്പിച്ചെടുത്താല്‍ ഏതൊരാള്‍ക്കും നല്ലൊരു പ്രസംഗം (വീാശഹ്യ) പറയാനാവും. 4) ദൃഷ്ടാന്തം: സുവിശേഷ പ്രസംഗത്തിന് ഉപകാരപ്പെടുന്ന ഒരു കഥയോ അന്യാപദേശമോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.

അങ്ങനെ, 520 പേജുകളിലായി പൂര്‍ത്തിയാകുന്ന, ഞായറാഴ്ച പ്രസംഗത്തിനുള്ള ഒരു റഫറന്‍സ് ഗ്രന്ഥമായിട്ടാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.

കോഴിക്കോട്ടുള്ള ആത്മാ ബുക്‌സ് ആണ് പ്രസാധകര്‍.

വില 600 രൂപ. പ്രീ പബ്ലിക്കേഷന്‍ 500/ രൂപയ്ക്ക് പുസ്തകം ലഭിക്കുന്നതാണ് (പോസ്റ്റേജ് സൗജന്യം).

ആത്മാ ബുക്‌സ്: 9746077500/9746440800

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org