യുവാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ മൂല്യങ്ങള്‍ പ്രസരിപ്പിക്കുക

യുവാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ മൂല്യങ്ങള്‍ പ്രസരിപ്പിക്കുക

ലോകത്തില്‍ നന്മയും സ്‌നേഹവും വിതയ്ക്കുന്നതിന് സാധ്യമായ സകല ഉപാധികളും യുവാക്കള്‍ പ്രയോഗിക്കണം. പ്രത്യാശയുടെ സംവാദകരും പാലങ്ങളുടെ ശില്പികളുമായിരിക്കാന്‍ യുവതിയുവാക്കള്‍ തയ്യാറാകണം.

മൈത്രി, സമാധാനം, വംശങ്ങളും സംസ്‌കാരങ്ങളും കുടുംബങ്ങളും തമ്മിലുള്ള സംഭാഷണം എന്നീ സൃഷ്ടിപരമായ മൂല്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ യുവജനങ്ങള്‍ സംവേദനം ചെയ്യണം. യുവജനങ്ങള്‍ ഫോണുകളുടെ അടിമകളായി തീരരുത്. അവര്‍ യഥാര്‍ത്ഥ ലോകത്ത് നിന്ന് മാറി സാങ്കല്‍പ്പികലോക ജീവിതത്തിന്റെ തടവില്‍ ആകരുത്. ലോകത്തിലേക്കിറങ്ങുക, ആളുകളുമായി കൂടിക്കാഴ്ച നടത്തുക, അവരുടെ കഥകള്‍ ശ്രവിക്കുക. സഹോദരങ്ങളുടെ കണ്ണുകളില്‍ നോക്കുക.

  • (റൊമേനിയായിലെ ഇയാസീ രൂപതയിലെ യുവജനങ്ങള്‍ക്ക് എഴുതിയ കത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org