ദിവ്യകാരുണ്യാരാധനയ്ക്ക് ഹൃദയങ്ങളെ വിശാലമാക്കണം

ദിവ്യകാരുണ്യാരാധനയ്ക്ക് ഹൃദയങ്ങളെ വിശാലമാക്കണം

Published on

ഹൃദയങ്ങളെ വിശാലമാക്കിയാല്‍ മാത്രമേ ദിവ്യകാരുണ്യത്തെ ശരിയായ വിസ്മയഭാവത്തോടെ ആരാധിക്കാന്‍ കഴിയുകയുള്ളൂ. നമ്മുടെ അഹംബോധത്തിന്റെ ചെറിയ മുറിയെ തകര്‍ത്തു പുറത്തു കടക്കുകയും അത്ഭുതത്തിന്റെയും ആരാധനയുടെയും വിശാലതയിലേയ്ക്കു പ്രവേശിക്കുകയും വേണം. ആരാധനയുടെ ഈ മനോഭാവം സഭയുടെ പല പ്രസ്ഥാനങ്ങളിലും ഇന്ന് ഇല്ലാതായിട്ടുണ്ട്. പക്ഷേ ഈ ഭാവം ഇല്ലാതായാല്‍ കര്‍ത്താവിലേയ്ക്കു നയിക്കുന്ന റോഡുകളാണ് ഇല്ലാതാകുക.
സഭയും വിശാലമാകണം. ചെറിയ, അടഞ്ഞ ഒരു സമൂഹമാകരുത് നാം. മറിച്ച് കൈകള്‍ വിശാലമായി വിരിച്ചു പിടിച്ച, എല്ലാവരേയും സ്വാഗതം ചെയ്യുന്ന ഒരു മുറിയാകണം. ദ്രോഹിച്ച, തെറ്റു പറ്റിയ ഒരാള്‍ മടങ്ങി വരുമ്പോള്‍ ആ വ്യക്തിയെ ഈ വലിയ സമൂഹത്തിലേയ്ക്ക് സ്വാഗതം ചെയ്ത് ക്രിസ്തുവിലേയ്ക്കു നയിക്കാന്‍ നമുക്കു സാധിക്കുമോ? യാത്രാമദ്ധ്യേ ക്ഷീണവും വിശപ്പും സഹിക്കുന്നവര്‍ക്കു പോഷണമേകാനുള്ളതാണു ദിവ്യകാരുണ്യം. അതു നാം മറക്കരുത്. സംശുദ്ധവും സമ്പൂര്‍ണവുമായ ഒരു സഭയെന്നാല്‍ മറ്റാര്‍ക്കും ഇടമില്ലാത്ത ഒരു മുറി പോലെയാണ്. തുറന്ന വാതിലുകളുള്ള, ക്രിസ്തുവിനൊപ്പം ചേര്‍ന്ന് ആഘോഷിക്കുന്ന സഭയാകട്ടെ എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന ഒരു വലിയ ഹാള്‍ ആണ്. നീതിമാന്മാര്‍ക്കും പാപികള്‍ക്കും അവിടേയ്ക്കു കടന്നു വരാം.

(വി. കുര്‍ബാനയുടെ തിരുനാളില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്…)

logo
Sathyadeepam Online
www.sathyadeepam.org