

വാളുകള്‍ക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ടോ മറ്റുള്ളവരുടെ മേല്‍ വിധിയെഴുതി ക്കൊണ്ടോ അടിച്ചമര്‍ത്തിക്കൊണ്ടോ ഉന്മൂലനം ചെയ്തുകൊണ്ടോ അല്ല ലോകം രക്ഷിക്കപ്പെടുന്നത്. മറിച്ച് മറ്റുള്ളവരെ മനസ്സിലാക്കാനും ക്ഷമിക്കാനും വിമോചിപ്പിക്കാനും നിരന്തരം ശ്രമിക്കുന്നതിലൂടെയാണ്; നിര്‍ഭയമായും കണക്കുകൂട്ടലുകള്‍ ഇല്ലാതെയും സകലരെയും സ്വാഗതം ചെയ്യുന്നതിലൂടെയാണ്.
നമ്മെ സംബന്ധിച്ച് എല്ലാ ദിവസവും ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാണ്. ദൈവത്തിന്റെ ഉദാരപൂര്‍വകമായ സ്‌നേഹവും കാരുണ്യവും നമ്മുടെ സ്വാതന്ത്ര്യത്തോടുള്ള അവിടുത്തെ പ്രതികരണവും അതിന് കാരണമാകുന്നു.
പരിശുദ്ധ മറിയം തന്റെ സമ്മതത്തിലൂടെ സകല കാരുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും ഉറവിടത്തിന് മനുഷ്യമുഖം നല്‍കി. അതായത് ഈശോയുടെ മുഖം. ക്രിസ്തുവിന്റെ ജീവിതത്തെ ആധാരമാക്കി നാമെല്ലാം ദൈവസ്‌നേഹത്തെ ധ്യാനിക്കണം.
ആദ്യം ഒരു കുഞ്ഞായും പിന്നെ യുവാവായും ശേഷം മുതിര്‍ന്നവനായും ക്രിസ്തു പിതാവിന്റെ സ്‌നേഹത്തെ നമ്മിലേക്ക് എത്തി ക്കുകയും നമ്മെ പരിവര്‍ത്തിപ്പിക്കുകയും ചെയ്തു. ആ സ്‌നേഹത്തിലുള്ള നവീകൃത വിശ്വാസത്തോടെ പുതിയ വര്‍ഷം ആരംഭിക്കുക. ഓരോ നിമിഷവും അവിടുത്തെ പിതൃസഹജ മായ ആശ്ലേഷത്തിന്റെ ചൂടും അനുഗ്രഹി ക്കുന്ന നോട്ടത്തിന്റെ പ്രകാശവും നമ്മുടെ മേല്‍ ഉണ്ടാകാന്‍ നമുക്ക് പ്രാര്‍ഥിക്കാം.
തൊട്ടിലിലെ നഗ്‌നനും അരക്ഷിതനു മായ ഒരു നവജാതശിശുവായി ക്രിസ്തു നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് നിരായുധനായും നിരായുധീകരിക്കുന്നവനായും ആണ്. ബലപ്രയോഗങ്ങളും തിരിച്ചടികളും ഭയങ്ങളും കൊണ്ട് പ്രലോഭിപ്പിക്കപ്പെടുന്ന ഇന്നത്തെ ലോകത്തില്‍ ക്രൈസ്തവ പ്രവര്‍ത്തന ങ്ങള്‍ക്കുള്ള ഒരു മാതൃകയാണ് ഈ ശൈലി. ആവേശം കൊള്ളുന്നതിനേക്കാള്‍ സ്വാഗതം ചെയ്യുകയും അവമതിക്കുന്നതിനേക്കാള്‍ സുഖപ്പെടുത്തുകയും ചെയ്യുന്ന ഒരു ദൈവത്തെയാണ് ക്രൈസ്തവസാക്ഷ്യം പ്രതിഫലിപ്പിക്കേണ്ടത്.
(നവവത്സര ദിനത്തില്‍ ലോകരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ക്കായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിച്ചു നടത്തിയ സുവിശേഷ പ്രസംഗത്തില്‍ നിന്നും)