ഏറ്റവും വേദനാജനകമായ സഹനങ്ങളിലും നാം തനിച്ചല്ല

ഏറ്റവും വേദനാജനകമായ സഹനങ്ങളിലും നാം തനിച്ചല്ല
Published on

ഭൂമിയില്‍ താന്‍ ഏറ്റവും വേദനയനുഭവിച്ച നിമിഷങ്ങളില്‍ ക്രിസ്തു നമുക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു എന്ന വസ്തുതയില്‍ നിന്നു ക്രൈസ്തവര്‍ക്കു ധൈര്യമാര്‍ജിക്കാന്‍ കഴിയണം. നമ്മുടെ ഏറ്റവും വേദനാജനകമായ സഹനവേളകളില്‍ നാമൊരിക്കലും തനിച്ചല്ല. യേശു എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഇതു നാം ഹൃദയത്തിലെടുക്കണം. നാം മറന്നു പോകരുത്. പരിശുദ്ധാത്മാവുമൊത്ത്, പിതാവുമായുള്ള യേശുവിന്റെ സംഭാഷണത്തിലേയ്ക്ക് സ്വാഗതം ചെയ്യപ്പെട്ടിരിക്കുകയാണു നാം.

നമ്മുടെ സ്വന്തം പ്രാര്‍ത്ഥനയിലൂടെ മാത്രമല്ല നാം കൃപയാര്‍ജിക്കുന്നത്, മറിച്ച് യേശു തന്നെ പിതാവിനോടു നമുക്കു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നോര്‍ക്കുന്നത് മനോഹരമാണ്.

യേശുവിന്റെ ജീവിതത്തിലും ദൗത്യത്തിലും പ്രാര്‍ത്ഥനയുടെ പ്രാധാന്യം വളരെ വലുതായിരുന്നു. സുവിശേഷങ്ങള്‍ ഇതു സാക്ഷ്യപ്പെടുത്തുന്നു. യേശു പ്രാര്‍ത്ഥനയില്‍ മുഴുകി. കാരണം, പിതാവുമായുള്ള സംഭാഷണമായിരുന്നു അവിടുത്തെ അസ്തിത്വത്തിന്റെ ഏറ്റവും പ്രകാശോജ്ജ്വലമായ ഉള്‍ക്കാമ്പ്. പീഢാനുഭവത്തോടും മരണത്തോടും അടുത്തപ്പോള്‍ അവിടുത്തെ പ്രാര്‍ത്ഥന കൂടുതല്‍ ഗാഢമായി. ജറുസലേമിലെ യേശുവിന്റെ ജീവിതത്തിന്റെ അവസാന മണിക്കൂറുകള്‍ സുവിശേഷത്തിന്റെ ഹൃദയമാണ്. പിതാവിന്റെ ദാനത്തിന്റെ പൂര്‍ത്തീകരണമായിരുന്നു കുരിശ്. പുത്രനോടുള്ള തന്റെ അപരിമേയമായ സ്‌നേഹമാണ് നമ്മുടെ രക്ഷയ്ക്കുള്ള വിലയായി മാറിയത്.

(പൊതുദര്‍ശനവേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org