യുദ്ധം മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യം

യുദ്ധം മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യം

പൗര സമൂഹത്തിനിടയില്‍ മരണം വിതയ്ക്കുകയും നഗരങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന ആധുനിക യുദ്ധം മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യമാണ്. യുദ്ധത്തിന്റെ ക്രൂരത കൊണ്ട് സഹനമനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയും നാം പ്രാര്‍ത്ഥിക്കണം. വിശേഷിച്ചും, ഉക്രെയ്‌നിലും പലസ്തീനിലും ഇസ്രായേലിലും ഉള്ള ജനങ്ങള്‍ക്കുവേണ്ടി. ഈ സംഘര്‍ഷ സ്ഥലങ്ങളില്‍ അധികാരമുള്ള ആളുകള്‍ പുനര്‍വിചിന്തനം നടത്തുന്നതിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. യുദ്ധമല്ല, പ്രശ്‌നങ്ങളെ പരിഹരിക്കുന്നത്. ജനങ്ങള്‍ക്ക് ആവശ്യം സമാധാനമാണ്, ലോകത്തിന് ആവശ്യം സമാധാനമാണ്.

എല്ലാ യുദ്ധവും നിര്‍ത്താനുള്ള വിദ്യാഭ്യാസം ഇന്ന് മനുഷ്യരാശിക്ക് ആവശ്യമായിരിക്കുന്നു. സമാധാനത്തിന്റെ വിദ്യാഭ്യാസം സാധ്യമാകുവാന്‍ വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

  • (സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org