സഭയിലും സമൂഹത്തിലും ഐക്യം ആവശ്യമാണ്

സഭയിലും സമൂഹത്തിലും ഐക്യം ആവശ്യമാണ്
Published on

സഭയിലും സമൂഹത്തിലും ഐക്യവും സമാധാനവും വളര്‍ത്തിയെടുക്കാന്‍ നമുക്കെല്ലാവര്‍ക്കും കടമയുണ്ട്. 'നമ്മള്‍' എന്നു പറയാന്‍ കഴിയാത്ത ഒരു രാഷ്ട്രീയക്കാരനോ മാനേജരോ മെത്രാനോ വൈദികനോ ഈ കാലത്തിനു യോജിച്ചവനല്ല. എല്ലാവരുടെയും പൊതുനന്മ നിലനില്‍ക്കണം. ഐക്യം അഭിപ്രായസംഘര്‍ഷങ്ങള്‍ക്ക് ഉപരിയായിരിക്കണം.
വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ ആളുകള്‍ക്ക് അവകാശമുണ്ട്. രാഷ്ട്രീയമായ പോരാട്ടങ്ങള്‍ നല്ല കാര്യമാണ്. പക്ഷേ രാഷ്ട്രത്തെയും സമൂഹത്തെയും വളര്‍ത്തുക എന്നതാണ് അതിന്റെ ഉദ്ദേശ്യമെന്നതാണു പ്രധാനം. പൊതുതാത്പര്യത്തേക്കാള്‍ സ്വന്തം താത്പര്യത്തിനാണു രാഷ്ട്രീയനേതാക്കള്‍ ഊന്നല്‍ നല്‍കുന്നതെങ്കില്‍ അവര്‍ കാര്യങ്ങള്‍ നശിപ്പിക്കും.
സമൂഹത്തിനു 'പ്രയോജനമില്ലാത്ത' മനുഷ്യരെ, വിശേഷിച്ചും രോഗികളെയും വയോധികരെയും അജാത ശിശുക്കളെയും അവഗണിക്കാനുള്ള സാമൂഹികമായ പ്രവണത അധാര്‍മ്മികമാണ്. ഭ്രൂണഹത്യ പ്രാഥമികമായി ഒരു മതവിഷയമല്ല. ശാസ്ത്രീയവും മാനവീകവുമായ ഒരു പ്രശ്‌നമാണത്. മരണം മതാത്മക പ്രശ്‌നമല്ല. അതു മനുഷ്യന്റേയും മാനവധാര്‍മ്മികതയുടെയും പ്രശ്‌നമാണെന്നതു മറക്കരുത്. നിരീശ്വരവാദികളും സ്വന്തം മനഃസാക്ഷിക്കു മുമ്പില്‍ വച്ചു പരിഹരിക്കേണ്ട പ്രശ്‌നമാണത്. ഒരു മനുഷ്യജീവനെ ഇല്ലാതാക്കാന്‍ എനിക്കവകാശമുണ്ടോ എന്നതാണ് ഇതില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യം.

(ഒരു ഇറ്റാലിയന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖസംഭാഷണത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org