ലൗകിക വസ്തുക്കളിലല്ല നമുക്ക് സന്തോഷം കണ്ടെത്താനാവുക, മറിച്ച് ദൈവത്തിലാണ്. നമ്മുടെ ജീവിതങ്ങളെ മറ്റുള്ളവര്‍ക്കുള്ള സമ്മാനമായി മാറ്റിക്കൊണ്ട് അതില്‍ സന്തോഷം കണ്ടെത്താന്‍ ദൈവം നമ്മെ സഹായിക്കുന്നു.
ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നതിലും ദൈവത്തെപ്പോലെ സ്‌നേഹിക്കാന്‍ പഠിക്കുന്നതിലുമാണ് യഥാര്‍ഥ സമ്പത്ത് ഇരിക്കുന്നത്.
സന്തോഷത്തിനും അര്‍ഥപൂര്‍ണ്ണമായ ജീവിതത്തിനും വേണ്ടിയുള്ള അടക്കാനാകാത്ത ആഗ്രഹം ഹൃദയങ്ങളില്‍ സംവഹിക്കുന്നവരാണ് മനുഷ്യര്‍.
പക്ഷേ ഭൗതികവസ്തുക്കളിലും ഭൗമിക സുരക്ഷകളിലും സന്തോഷം കണ്ടെത്താനാകുമെന്ന മിഥ്യയിലേക്ക് പലരും വീണുപോകുന്നു.
ഈ മിഥ്യയില്‍ നിന്ന് യാഥാര്‍ഥ്യ ബോധത്തിലേക്ക് നമ്മെ മടക്കിക്കൊണ്ടുവരുവാന്‍ യേശുക്രിസ്തു ആഗ്രഹിക്കുന്നു. വാസ്തവത്തില്‍ നമ്മുടെ ദാഹം ദൈവത്തിനുവേണ്ടി തന്നെയാണ്.
നമ്മോടുള്ള ദൈവത്തിന്റെ സ്‌നേഹത്തിന് വേണ്ടിയും ദൈവത്തിനു മാത്രം നല്‍കാന്‍ കഴിയുന്ന നിത്യജീവനുവേണ്ടിയും ഉള്ളതാണ്.
(ഒക്‌ടോബര്‍ 13 ന് സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും)