പാരമ്പര്യത്തിനും പുരോഗമനത്തിനും ഇടയില്‍ ഹാനികരമായ ധ്രുവീകരണം പാടില്ല

പാരമ്പര്യത്തിനും പുരോഗമനത്തിനും ഇടയില്‍ ഹാനികരമായ ധ്രുവീകരണം പാടില്ല
Published on

പാരമ്പര്യത്തിനും പുരോഗമനത്തിനും ഇടയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഹാനികരമായ ധ്രുവീകരണങ്ങള്‍ ആയി സഭയില്‍ വളരാന്‍ പാടില്ല. സഭയുടെ പരമോന്നത നിയമം സ്‌നേഹമാണ്. ആരും ആധിപത്യം ചെലുത്താനല്ല വിളിക്കപ്പെട്ടിരിക്കുന്നത്, സേവനം നല്‍കാനാണ്. സ്വന്തം ആശയങ്ങള്‍ ആരും അടിച്ചേല്‍പ്പിക്കരുത്.

നാം എല്ലാവരും പരസ്പരം ശ്രവിക്കണം, ആരെയും ഒഴിവാക്കരുത്. എല്ലാവരും പങ്കാളികളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. മുഴുവന്‍ സത്യത്തിന്റെയും കുത്തക ആര്‍ക്കുമില്ല. നാം വിനയത്തോടെ, ഒന്നിച്ച് സത്യം തേടണം.

സിനഡല്‍ സഭ ആയിരിക്കുക എന്നതിന്റെ അര്‍ഥം സത്യം ആരുടെയും സ്വന്തമല്ലെന്നും അത് നാമെല്ലാവരും ഒന്നിച്ച് തേടണം എന്നുമാണ്.

സഭാജീവിതത്തില്‍ ഐക്യത്തിനും വൈവിധ്യ ത്തിനും ഇടയില്‍, പാരമ്പര്യത്തിനും പുരോഗമനത്തിനും ഇടയില്‍, അധികാരത്തിനും പങ്കാളിത്തത്തിനും ഇടയില്‍, ഉള്ള സംഘര്‍ഷങ്ങളുടെ മധ്യേ ക്രൈസ്തവര്‍ വിശ്വാസ ത്തോടെയും നവ ചൈതന്യത്തോ ടെയും ജീവിക്കണം. ഈ സംഘര്‍ഷ ങ്ങള്‍ ഹാനികരമായ ധ്രുവീകരണങ്ങള്‍ ആകാതെ പരിവര്‍ത്തിപ്പിക്കാന്‍ പരിശുദ്ധാത്മാവിനെ അനുവദിക്കണം.

ഒന്നിനെ മറ്റൊന്നിലേക്കു ചുരുക്കിക്കൊണ്ട് അല്ല ഈ സംഘര്‍ഷങ്ങള്‍ പരിഹരിക്കപ്പെടേണ്ടത്. മറിച്ച്, പരിശുദ്ധാത്മാവിനാല്‍ ശുദ്ധീകരിക്കപ്പെടാന്‍ അവയെ അനുവദിച്ചു കൊണ്ടാണ്.

  • (ഒക്‌ടോബര്‍ 26ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍, സിനിഡല്‍ സംഘങ്ങളുടെ ജൂബിലി സമാപിച്ചുകൊണ്ട് അര്‍പ്പിച്ച ദിവ്യബലിക്കിടെ നടത്തിയ പ്രസംഗത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org