ക്രിസ്തുവിന്റെ മുറിവുകള്‍ നമ്മുടെ മേല്‍ കരുണ ചൊരിയുന്നു

ക്രിസ്തുവിന്റെ മുറിവുകള്‍ നമ്മുടെ മേല്‍ കരുണ ചൊരിയുന്നു
Published on

നമ്മുടെ ദുരിതങ്ങളുടെ മേലേയ്ക്ക് ക്രിസ്തുവിന്റെ കരുണ ചൊരിയുന്ന ചാലുകളാണ് അവിടുത്തെ തിരുമുറിവുകള്‍. അവന്റെ ആര്‍ദ്രസ്‌നേഹത്തിലേയ്ക്കു പ്രവേശിക്കുന്നതിനു ദൈവം തുറന്നു തന്നിരിക്കുന്ന പാതകളാണ് ആ മുറിവുകള്‍. അവിടുത്തെ കരുണയെ ഇനി നമുക്കു സംശയിക്കാതിരിക്കാം.

അവന്റെ മുറിവുകളെ ആരാധിക്കുകയും ചുംബിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ബലഹീനതകളെല്ലാം സ്വീകരിക്കപ്പെടുന്നുവെന്നു നാം മനസ്സിലാക്കുന്നു. ഇത് എല്ലാ ദിവ്യബലികളിലും സംഭവിക്കുന്നു. ദിവ്യബലികളിലാണല്ലോ തന്റെ മുറിവേറ്റതും ഉത്ഥാനം ചെയ്തതുമായ ശരീരം യേശു നമുക്കു സമ്മാനിക്കുന്നത്. നാം അവിടുത്തെ സ്പര്‍ശിക്കുന്നു, അവിടുന്നു നമ്മുടെ ജീവിതങ്ങളെയും സ്പര്‍ശിക്കുന്നു. അവന്റെ പ്രകാശപൂര്‍ണമായ മുറിവുകള്‍ നമ്മുടെയുള്ളിലെ അന്ധകാരത്തെ ഇല്ലാതാക്കുന്നു.
ദൈവത്തെ കണ്ടെത്തുമ്പോള്‍ അവന്‍ എത്രമാത്രം നമുക്കടുത്താണെന്നു വി. തോമസിനെ പോലെ നമ്മളും മനസ്സിലാക്കുകയും

'എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!' എന്ന് അതിശയിക്കുകയും ചെയ്യുന്നു. എല്ലാം ഇതില്‍ നിന്നാണ് ഉത്ഭവിക്കുന്നത്, കരുണയുടെ കൃപയില്‍ നിന്ന്.

(ദൈവികകരുണയുടെ തിരുനാള്‍ ദിനത്തില്‍ ദിവ്യബലിയ്ക്കിടെ നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org