സ്ത്രീകളുടെ ബുദ്ധിചാതുര്യവും പ്രവര്‍ത്തനശൈലിയും ലോകത്തിനാവശ്യം

സ്ത്രീകളുടെ ബുദ്ധിചാതുര്യവും പ്രവര്‍ത്തനശൈലിയും ലോകത്തിനാവശ്യം

നാം ജീവിക്കുന്ന ഈ കാലം പ. മറിയത്തിന്റെ കാലമാണ്. മരിയവിജ്ഞാനീയത്തിനു വലിയ പ്രാധാന്യം നല്‍കിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമുള്ള കാലമാണല്ലോ ഇത്. നൂറ്റാണ്ടുകളായി അടിഞ്ഞു കൂടിയ പൊടിപടലങ്ങള്‍ നീക്കി, സഭയെ ഉറവിടങ്ങളിലേക്കു തിരികെ കൊണ്ടു പോയി സഭയുടെ സൗന്ദര്യം വീണ്ടെടുക്കാന്‍ കൗണ്‍സില്‍ സഹായിച്ചു. പ. മറിയത്തിന്റെ ഹൃദയരഹസ്യത്തിലേയ്ക്കു കടന്നു ചെന്നു മരിയ വിസ്മയങ്ങളെ വീണ്ടെടുക്കാന്‍ നമുക്കു കഴിയണം.
മാതാവും സ്ത്രീയുമെന്ന ദൗത്യങ്ങള്‍ മറിയം നിര്‍വഹിച്ചു. ഈ രണ്ടു സവിശേഷതകളും സഭയ്ക്കുമുണ്ട്. മറിയത്തിന്റെ മാതൃഹൃദയം വീണ്ടെടുക്കാന്‍ സഭയ്ക്കു സാധിക്കണം. ഇതു ലോകത്തിനു കൂടുതല്‍ സാഹോദര്യം പകരും. അമ്മമാരില്ലാത്ത ലോകം ലാഭത്തിന് അമിത പ്രാധാന്യം നല്‍കും. അത്തരമൊരു ലോകത്തിനു ഭാവിയുണ്ടാകില്ല. മറിയത്തെ കേന്ദ്രീകരിച്ചു ജനകീയ ഭക്തി വളര്‍ന്നു വന്നത് യാദൃശ്ചികമല്ല. ആ മരിയഭക്തിയെ മരിയവിജ്ഞാനീയം കരുതലോടെ പിന്തുടരുകയും വളര്‍ത്തുകയും ചിലപ്പോള്‍ ശുദ്ധീകരിക്കുകയും ചെയ്യണം.
സ്ത്രീകള്‍ രക്ഷാകര ചരിത്രത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. എന്നാല്‍, അതനുസരിച്ചുള്ള അന്തസ്സ് സ്ത്രീകള്‍ക്കു ലഭ്യമായില്ല. ദൈവത്തെ ലോകത്തിലേയ്ക്കു കൊണ്ടു വന്ന സ്ത്രീയ്ക്ക് അവളുടെ ദാനങ്ങള്‍ ചരിത്രത്തിനു പ്രദാനം ചെയ്യാന്‍ സാധിക്കണം. സ്ത്രീയുടെ ബുദ്ധിചാതുര്യവും പ്രവര്‍ത്തന ശൈലിയും ലോകത്തിനാവശ്യമാണ്.
(റോമിലെ മരിയാനും പൊന്തിഫിക്കല്‍ അക്കാദമിയുടെ 200 -ാം വാര്‍ഷികത്തിന്റെ ഭാഗമായി അക്കാദമിയിലെ വിദ്യാര്‍ത്ഥികളോടു നടത്തിയ പ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org