
യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമ്പോള്‍ സമ്പന്നര്‍ക്കു മുന്‍ഗണന ലഭിക്കുകയാണെങ്കില്‍ അതു ദുഃഖകരമാകും. വാക്‌സിന്‍ ഏതെങ്കിലുമൊ രു രാഷ്ട്രത്തിന്റെ സ്വത്താകുകയാണെങ്കില്‍ അതും ദുഃഖകരം തന്നെ. വാക്‌സിന്‍ മാനവരാശിയുടെ പൊതുസ്വത്താകുകയാണു വേണ്ടത്.
ഒരു വശത്തു നാം കോവിഡ് വൈറസിനെ പരാജയപ്പെടുത്താനുള്ള ചികിത്സ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. മറുവശത്താകട്ടെ, സാമൂഹ്യ അനീതി, അവസരതുല്യതയില്ലായ്മ, പാര്‍ശ്വവത്കരണം തുടങ്ങിയ വൈറസുകളേയും പരാജയപ്പെടുത്തേണ്ടിയിരിക്കുന്നു.
തിരസ്‌കരിക്കപ്പെട്ടവരെ ഉള്‍ക്കൊള്ളിക്കുകയോ പാവങ്ങളുടെ വളര്‍ച്ചയ്ക്കായി യത്‌നിക്കുകയോ പൊതുനന്മയ്ക്കായി നിലകൊള്ളുകയോ പരിസ്ഥിതിസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത വ്യവസായങ്ങളുടെ രക്ഷയ്ക്കായി പൊതുപ്പണം ചിലവഴിക്കുന്നത് ശരിയല്ല. മേല്‍പറഞ്ഞ നാലു മാനദണ്ഡങ്ങളും പാലിക്കുന്ന വ്യവസായങ്ങളെ മാത്രമേ ഭരണകൂടങ്ങള്‍ സഹായിക്കാന്‍ പാടുള്ളൂ.