കല്ലുകള്‍ ഉരുട്ടിമാറ്റുന്നതു ക്രിസ്തു

കല്ലുകള്‍ ഉരുട്ടിമാറ്റുന്നതു ക്രിസ്തു

യേശുക്രിസ്തുവിന്റെ കല്ലറ വലിയ കല്ലുകൊണ്ട് അടച്ചിരുന്നു. ഇന്നും ഭാരമേറിയ ഇത്തരം കല്ലുകള്‍ ഉണ്ട്. അവ മനുഷ്യരാശിയുടെ പ്രത്യാശകള്‍ക്ക് പ്രതിബന്ധങ്ങള്‍ ഉണ്ടാക്കുന്നു. യുദ്ധത്തിന്റെ കല്ലുകള്‍, മനുഷ്യാവകാശ ലംഘനങ്ങളുടെ കല്ലുകള്‍, മനുഷ്യക്കടത്തിന്റെ കല്ലുകള്‍ തുടങ്ങിയവ. യേശുക്രിസ്തുവിന്റെ വനിതാ ശിഷ്യരെ പോലെ നാം പരസ്പരം ചോദിക്കുന്നു, ശവകുടീരത്തിന്റെ കവാടത്തില്‍ നിന്ന് ആരാണ് നമുക്കുവേണ്ടി കല്ല് ഉരുട്ടി മാറ്റുക?

ഈസ്റ്റര്‍ പ്രഭാതത്തിലെ വിസ്മയകരമായ കണ്ടെത്തല്‍ ഇതാണ്: ഭാരമേറിയ ആ കല്ല് ഉരുട്ടി മാറ്റപ്പെട്ടിരിക്കുന്നു. ആ ശിഷ്യകളുടെ വിസ്മയം നമ്മുടേതും ആണ്. യേശുവിന്റെ കല്ലറ തുറന്നു കിടക്കുന്നു, അത് ശൂന്യവും ആണ്. അവിടെനിന്ന് എല്ലാം പുതുതായി ആരംഭിക്കുന്നു. ശൂന്യമായ കല്ലറയില്‍ നിന്ന് ഒരു പുതിയ പാത തുറക്കുന്നു. ദൈവത്തിനു മാത്രം തുറക്കാന്‍ കഴിയുന്ന ഒരു പാത. മരണത്തിന് നടുവിലെ ജീവന്റെ പാത, യുദ്ധത്തിനു നടുവിലെ സമാധാനത്തിന്റെ പാത, വിദ്വേഷത്തിന് നടുവിലെ അനുരഞ്ജനത്തിന്റെ പാത, ശത്രുതയ്ക്ക് നടുവിലെ സാഹോദര്യത്തിന്റെ പാത.

ജീവനിലേക്കുള്ള വഴി തടയുന്ന കല്ലുകള്‍ ഉരുട്ടി മാറ്റാന്‍ യേശുക്രിസ്തുവിനു മാത്രമേ കഴിയുകയുള്ളൂ. അവനാണ് വഴി, ജീവനിലേക്ക് നയിക്കുന്ന വഴി. സമാധാനത്തിന്റെ, അനുരഞ്ജനത്തിന്റെ, സാഹോദര്യത്തിന്റെ വഴി. മനുഷ്യര്‍ക്ക് അസാധ്യമായ ആ വഴി തുറക്കല്‍ അവന്‍ നിര്‍വഹിക്കുന്നു. കാരണം അവനു മാത്രമേ ലോകത്തിന്റെ പാപങ്ങള്‍ എടുത്തുമാറ്റാനും നമ്മുടെ പാപങ്ങള്‍ ക്ഷമിക്കാനും സാധിക്കുകയുള്ളൂ. ദൈവത്തിന്റെ ക്ഷമ ഇല്ലെങ്കില്‍ കല്ല് എടുത്തുമാറ്റാന്‍ ആവില്ല. പാപങ്ങള്‍ ക്ഷമിക്കപ്പെടാതെ മുന്‍വിധിയുടെയോ പരസ്പരമുള്ള കുറ്റാരോപണങ്ങളുടെയോ പ്രതിബന്ധങ്ങളെ നമുക്ക് മറികടക്കാന്‍ ആവുകയില്ല. നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചുകൊണ്ട് നവീകൃത ലോകത്തിലേക്കുള്ള പാത തുറക്കാന്‍ ഉത്ഥിതനായ ക്രിസ്തുവിന് മാത്രമേ സാധിക്കു.

  • (ഈസ്റ്റര്‍ ദിനത്തില്‍ നല്‍കിയ ഉര്‍ബി എത് ഓര്‍ബി സന്ദേശത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org