പ്രത്യയ ശാസ്ത്രശാഠ്യങ്ങളെ മറികടക്കുക

പ്രത്യയ ശാസ്ത്രശാഠ്യങ്ങളെ മറികടക്കുക
Published on

നിശ്ചലമായി നിൽക്കാനുള്ള പ്രലോഭനങ്ങളെ മറികടന്നു നാം മുന്നോട്ടു പോയിക്കൊണ്ടിരിക്കുക ആവശ്യമാണ്. സത്യത്തെ കുറിച്ചുള്ള ധാരണകളിൽ സ്വയം വളരാനും സത്യാന്വേഷണത്തിനുമായി നാം മുന്നോട്ട് പോയിക്കൊണ്ടിരിക്കണം. പലപ്പോഴും സദുദ്ദേശ്യങ്ങളുടെ മറവിൽ കർക്കശമായ പ്രത്യയ ശാസ്ത്രശാഠ്യങ്ങളിൽ നിലയുറപ്പിക്കുന്നതിനെതിരെ നാം ജാഗ്രത പാലിക്കണം. അത് മുന്നോട്ട് പോകുന്നതിൽ നിന്ന് നമ്മെ തടയുന്നു.

രണ്ടാം കൗൺസിലിന് 60 വർഷങ്ങൾക്ക് ശേഷവും നാം ഇപ്പോഴും പുരോഗമനവാദികളും യാഥാസ്ഥിതികരും തമ്മിലുള്ള വേർതിരിവിനെക്കുറിച്ച് സംവാദം നടത്തിക്കൊണ്ടിരിക്കുന്നു. അതല്ല വ്യത്യാസം. യഥാർത്ഥത്തിൽ മുഖ്യമായ വ്യത്യാസം എന്നത് തീക്ഷ്ണത ഉള്ളവരും അത് നഷ്ടപ്പെട്ടവരും തമ്മിലുള്ള വ്യത്യാസമാണ്. തീക്ഷണത ഉള്ളവർക്ക് മാത്രമേ മുന്നോട്ടുപോകാനാവു. സഭയുടെ ചാരത്തിൽ മറഞ്ഞു കിടക്കുന്ന കനലുകൾ ഊതി തെളിക്കുക എളുപ്പമല്ല.

എല്ലാം അറിയാം എന്ന വിഭ്രമത്തിൽ നിന്ന് നമ്മെ പുറത്ത് കടത്താൻ വിവേചന ബുദ്ധിക്കു സാധിക്കും. എല്ലായ്പ്പോഴും ചെയ്തുകൊണ്ടിരുന്നത് തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുക എന്ന പ്രലോഭനത്തിൽ നിന്നും നാം പുറത്തിറക്കേണ്ടതുണ്ട്. എന്താണ് മെച്ചപ്പെട്ടത് എന്ന് വിവേചിച്ചറിയുന്നതിലെ പരാജയം അജപാലക ജീവിതത്തെ ഏകതാനവും ആവർത്തനവും ആക്കി മാറ്റുന്നു. മതപരമായ കർമ്മങ്ങൾ പലമടങ്ങ് വർദ്ധിക്കുന്നു. പരമ്പരാഗത ആചാരങ്ങൾ ആവർത്തിക്കപ്പെടുന്നു. പക്ഷേ അതിന്റെയൊന്നും അർത്ഥം യഥാർത്ഥത്തിൽ മനസ്സിലാക്കുന്നില്ല.

  • (വത്തിക്കാൻ കൂരിയക്കു നൽകിയ ക്രിസ്മസ് സന്ദേശത്തിൽ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org