ആത്മീയ അഹങ്കാരം അപകടകരം

ആത്മീയ അഹങ്കാരം അപകടകരം

ദൈവത്തിനു പകരം സ്വന്തം അഹത്തെ ആരാധിക്കുന്നതിലേക്കു നയിക്കുന്ന അപടകരമായ കാര്യമാണ് ആത്മീയ അഹങ്കാരം. നാം എപ്രകാരം ആയിരിക്കുന്നു എന്നതിനേക്കാള്‍ എപ്രകാരം കാണപ്പെടുന്നു എന്നതിനു ശ്രദ്ധ കൊടുക്കാനുള്ള പ്രലോഭനം ഉണ്ടാകുന്നു. ആത്മരതിയുടെ കെണിയില്‍ നാം പെട്ടുപോകുന്നു. ''ഞാന്‍'' ഒരുപാടു കൂടുതലാകുമ്പോള്‍ ദൈവം അതനുസരിച്ചു കുറഞ്ഞു പോകുന്നു.

നാട്യങ്ങളില്ലാതെ നമ്മെ ദൈവത്തിങ്കലേക്ക് എത്തിക്കുവാന്‍ യഥാര്‍ത്ഥമായ വിനയം സഹായിക്കുന്നു. നമ്മുടെ ഹൃദയങ്ങളെ ഭാരപ്പെടുത്തുന്ന മുറിവുകളും പാപങ്ങളും ദുരിതങ്ങളും സഹിതം ദൈവത്തിന്റെ കാരുണ്യം നാം അഭ്യര്‍ത്ഥിക്കുകയും അവിടുന്നു നമ്മെ സുഖപ്പെടുത്തുകയും ചെയ്യുന്നു. അവനാണു നമ്മെ ഉയര്‍ത്തുന്നത്. നമ്മളല്ല. വിനയത്തോടെ നാം എത്രയധികമായി താഴോട്ടിറങ്ങുന്നുവോ അത്രയധികമായി ദൈവം നമ്മെ മുകളിലേക്ക് ഉയര്‍ത്തും. ദൈവത്തിങ്കലേക്ക് ഉയരുവാന്‍ നാം നമുക്കുള്ളില്‍ താഴേക്കിറങ്ങേണ്ടതുണ്ട്. നമ്മുടെ ഹൃദയത്തില്‍ ആത്മാര്‍ത്ഥതയും വിനയവും വളര്‍ത്തേണ്ടതുണ്ട്.

(സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org