പ്രേഷിതര്‍ക്ക് സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയുണ്ടാകണം

പ്രേഷിതര്‍ക്ക് സമൂഹത്തിന്റെ മുഴുവന്‍  പിന്തുണയുണ്ടാകണം
Published on

സ്വഭവനം വിട്ടു വിദൂരതയിലേക്ക് യാത്ര ചെയ്തു പ്രേഷിത പ്രവര്‍ത്തനം നടത്തുന്നവര്‍ സുന്ദരമായ കാര്യമാണ് ചെയ്യുന്നത്. അവരെ തനിച്ചാക്കരുത്. സമൂഹം മുഴുവന്റെയും പിന്തുണ അവര്‍ക്കുണ്ടാകണം.

അവരെ സഹായിക്കാന്‍ കഴിയുന്ന ഒരു മാര്‍ഗം എല്ലാവര്‍ക്കും ഉണ്ട്. നാം ഓരോരുത്തരും നാം വസിക്കുന്നിടത്ത് സുവിശേഷ സന്ദേശം പരത്തുക എന്നതാണ് അത്. അതായത് വീട്ടിലും വിദ്യാലയത്തിലും ജോലി സ്ഥലങ്ങളിലും മറ്റ് എല്ലായിടങ്ങളിലും. ശത്രുത, വ്യക്തിപരവും കുടുംബപരവും ഗോത്രപരവുമായ ഭിന്നത എന്നിവയെ നാം മറികടക്കണം.

അന്ധവിശ്വാസം, അക്രമം അവിശ്വസ്തത, ചൂഷണം, മദ്യം, മയക്കുമരുന്ന് തുടങ്ങിയ തിന്മകളെ ഇല്ലാതാക്കുകയും വേണം. സ്‌നേഹം സര്‍വതിനേക്കാളും ശക്തമാണ്. അതിന്റെ സൗന്ദര്യത്തിന് ലോകത്തെ സുഖപ്പെടുത്താന്‍ കഴിയും. കാരണം, സ്‌നേഹത്തിന്റെ വേരുകള്‍ ദൈവത്തിലാണ്.

സ്‌നേഹനിര്‍ഭരമായ ഒരു സഭ എന്ന നിലയില്‍ സ്വന്തം സാന്നിധ്യം കൊണ്ട് എല്ലാവരും ഈ സന്തോഷഭരിത ഭൂമിയെ മേല്‍ക്കുമേല്‍ അലങ്കരിക്കുക.

  • (സെപ്തംബര്‍ 8 ഞായറാഴ്ച പാപ്പുവ ന്യൂഗിയയിലെ വാനിമ രൂപതയില്‍ വിശ്വാസികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org