നാം ഭൗമികശക്തികളുടെ അടിമകളായിക്കൂടാ

നാം ഭൗമികശക്തികളുടെ അടിമകളായിക്കൂടാ

സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ പലപ്പോഴും ശരിയായിട്ടല്ല വ്യാഖ്യാനിക്കപ്പെടുന്നത്. ഈ വാക്യം ധാരാളമായി പ്രയോഗിക്കുന്നുണ്ടെങ്കിലും അതിന് അര്‍ത്ഥശോഷണം സംഭവിക്കുന്നുണ്ട്. 'സീസറിനെ' 'ദൈവത്തില്‍' നിന്നു പൂര്‍ണ്ണമായും മാറ്റിനിറുത്താന്‍ ക്രിസ്തു ഉദ്ദേശിച്ചു എന്നാണു ഇതു പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നത്. അതായത് ഭൗമികയാഥാര്‍ത്ഥ്യത്തെ ആത്മീയയാഥാര്‍ത്ഥ്യത്തില്‍ നിന്ന്. വിശ്വാസവും അതിന്റെ അനുഷ്ഠാനങ്ങളും ഒരു കാ ര്യം, അനുദിനജീവിതം മറ്റൊരു കാര്യം എന്ന മട്ടില്‍. ഇവ പരസ്പരബന്ധമില്ലാത്ത, തികച്ചും വേറിട്ട രണ്ടു മണ്ഡലങ്ങളാണെന്നു ചിന്തിക്കരുത്. വിശ്വാസത്തിന് യഥാര്‍ത്ഥജീവിതത്തിലോ സമൂഹം നേരിടുന്ന വെല്ലുവിളികളിലോ സാമൂഹ്യനീതിയിലോ രാഷ്ട്രീയത്തിലോ ഒന്നും യാതൊന്നും ചെയ്യാനില്ലെന്നു കരുതുന്നത് ഒരു തരം 'സ്‌കീസോഫ്രീനിയ' ആണ്.

'സീസറിനെയും ദൈവത്തെയും' അവരുടെ ശരിയായ സ്ഥാനങ്ങളില്‍ സ്ഥാപിക്കാനാണ് യേശു നമ്മെ സഹായിക്കുന്നത്. നാം ദൈവത്തിന്റേതാണ്. യാതൊ രു ഭൗമികശക്തികളുടെയും അടിമകളായിക്കൂടാ നാം. ഈ ലോകത്തിന്റെ കാര്യങ്ങള്‍ സീസറിന്റേതാണ്. എ ന്നാല്‍ മനുഷ്യനും ലോകം തന്നെയും ദൈവത്തിന്റേതാണ്. അതു മറക്കരുത്.

  • (സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org