ദൈവം നമ്മെ കാണുന്നതു പോലെ നാം മറ്റുള്ളവരെ കാണണം

ദൈവം നമ്മെ കാണുന്നതു പോലെ നാം മറ്റുള്ളവരെ കാണണം
Published on

പാവപ്പെട്ടവരെ സഹായിക്കാത്തവര്‍ക്കു നേരെ വിരല്‍ ചൂണ്ടുകയോ നമ്മുടെ സ്വന്തം തെറ്റുകളുടെ പേരില്‍ സ്വയം കുറ്റപ്പെടുത്തുകയോ ചെയ്തുകൊണ്ടിരിക്കുന്നതിനു പകരം നമുക്ക് ദൈവത്തിന്റെ കണ്ണുകളിലുടെ മറ്റുള്ളവരെ കാണാന്‍ ശ്രമിക്കാം. ദൈവം നമ്മെ കാണുന്നതു പോലെ നമുക്കു മറ്റുള്ളവരെ കാണുന്നതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.

വേദന സഹിക്കുന്നവരെയും സഹായമര്‍ഹിക്കുന്നവരെയും കാണുമ്പോള്‍ അവരുടെ അടുത്തേയ്ക്കു ചെല്ലാനും അവരെ സഹായിക്കാനും നമുക്കു സാധിക്കട്ടെ. മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ ഉദാസീനത പുലര്‍ത്തുമ്പോള്‍ നാമതു തിരിച്ചറിയണം. നമ്മുടെ സ്വാര്‍ത്ഥപരമായ ഉദാസീനതയെ നാം മറികടക്കണം. ക്രിസ്തുവിന്റെ പാദമുദ്രകളിലൂടെ നടക്കുമ്പോള്‍ നാം സമരിയാക്കാരനെ പോലെ കാണാനും അനുകമ്പയുള്ളവരാകാനും ശീലിക്കുന്നു. കാണുക എന്നാല്‍ സ്വന്തം ചിന്തകളാല്‍ വലയം ചെയ്യപ്പെടാതെ യാഥാര്‍ത്ഥ്യത്തിലേയ്ക്കു കണ്ണുകള്‍ തുറക്കുക എന്നാണര്‍ത്ഥം. സുവിശേഷം നമ്മെ കാണാന്‍ പഠിപ്പിക്കുന്നു. മുന്‍വിധികളെയും സൈദ്ധാന്തികതയെയും മറികടന്നുകൊണ്ട് യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാന്‍ സുവിശേഷം സഹായിക്കുന്നു. ദാനധര്‍മ്മങ്ങള്‍ നല്‍കുമ്പോള്‍ ആ വ്യക്തിയുമായി ബന്ധം സ്ഥാപിക്കാനും ശ്രമിക്കണം. നാം സഹായിക്കുന്നത് നമ്മെത്തന്നെയാണ്.

(സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org