
ഭൗതിക വസ്തുക്കള്‍ മാത്രമല്ല സ്വന്തം കഴിവുകളും സമയവും അനുകമ്പയും മറ്റുള്ളവരുടെ നന്മയ്ക്കായി പങ്കുവയ്ക്കണം. ഔദാര്യവും സ്‌നേഹവുമാണ് ജീവിത നിര്‍വൃതിയുടെ താക്കോലുകള്‍.
അവ കൂട്ടിവയ്ക്കുന്നതിനോ ദുരുപയോഗിക്കുന്നതിനോ ഉള്ളതല്ല. മറിച്ച് വളര്‍ത്തിയെടുക്കുകയും മറ്റുള്ളവരുടെ സേവനത്തിനായി ഉപയോഗിക്കുകയും ചെയ്യേണ്ട ദാനങ്ങളാണ്. നിങ്ങള്‍ക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക എന്ന ഈശോയുടെ ആഹ്വാനം ജീവകാരുണ്യപരമായ സംഭാവനകളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല.
സ്വന്തം സാന്നിധ്യവും സ്‌നേഹവും കഴിവുകളും അവ ആവശ്യമുള്ളവരിലേക്ക് എത്തിക്കണം. ഈ ദാനങ്ങള്‍ വളരുന്നതിന് പങ്കുവയ്ക്കല്‍ ആവശ്യമാണ്. അല്ലാത്തപക്ഷം അവ വരണ്ടുണങ്ങുകയും മൂല്യച്യുതി സംഭവിക്കുകയും ചെയ്യും.
കാരുണ്യത്തിന്റെ പ്രവര്‍ത്തികളുടെ ഫലമായി ഉണ്ടാകുന്ന ആത്മീയ പരിവര്‍ത്തനത്തെക്കുറിച്ച് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്.
വിശ്വാസികള്‍ക്ക് അവരുടെ ജീവിതത്തിലെ നിധികള്‍ സൂക്ഷിച്ചുവയ്ക്കാനുള്ള ഏറ്റവും സുരക്ഷിതവും ലാഭകരവുമായ ബാങ്ക് കാരുണ്യ പ്രവര്‍ത്തികള്‍ ആണ്. അനുദിനജീവിതത്തില്‍ ജാഗ്രതയുടെ പ്രാധാന്യവും ശ്രദ്ധേയമാണ്. വീട്ടിലും ഇടവകയിലും സ്‌കൂളിലും ജോലി സ്ഥലത്തുമെല്ലാം ശ്രദ്ധയും സന്നദ്ധതയും മറ്റുള്ളവരോടു സംവേദനവും ഉള്ളവരായിരിക്കാന്‍ ശ്രമിക്കണം.
(ആഗസ്റ്റ് 10 ഞായറാഴ്ച ത്രികാല പ്രാര്‍ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും)