സമൂഹത്തിനായി ജീവന്‍ അപകടത്തിലാക്കുന്നവരെ അനുസ്മരിക്കണം

സമൂഹത്തിനായി ജീവന്‍ അപകടത്തിലാക്കുന്നവരെ അനുസ്മരിക്കണം

സമൂഹത്തിന്റെ സംരക്ഷണത്തിനായി സ്വന്തം ജീവന്‍ അപകടത്തിലാക്കിക്കൊണ്ടുപോലും തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ശ്രദ്ധാലുക്കളായവരെ ഓര്‍മ്മിക്കാന്‍ ഇന്ന് എന്നെത്തെക്കാളും നമുക്കോരോരുത്തര്‍ക്കും കടമയുണ്ട്. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ നീതിയിലും സ്വാത ന്ത്ര്യത്തിലും വിശ്വസിക്കുകയും അവയെ സംരക്ഷിക്കാന്‍ ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരെ അനുസ്മരിക്കേണ്ടത് ആവശ്യമാണ്. സ്‌നേഹത്തിന്റെ ഒരു പുത്തന്‍ സംസ്‌കാരം കെട്ടിപ്പടുക്കുന്നതില്‍ എല്ലാവര്‍ക്കും ഒരു കൂട്ടുത്തരവാദിത്വമുണ്ട് എന്നു മനസ്സിലാക്കാനുള്ള മനസാക്ഷിയുടെ സുശക്തമായ ആഹ്വാനമായി അതു മാറുന്നു.

സമകാലിക സമൂഹത്തെ വരിഞ്ഞു മുറുക്കുന്ന നിയമവിരുദ്ധതയെ സുദൃഢമായി എതിര്‍ക്കണം. ഭയം മനസ്സിനെയും ഹൃദയത്തെയും കീഴടക്കുമ്പോള്‍ മാഫിയകള്‍ വേരിറക്കി നമ്മെ കീഴടക്കും. അതിനാല്‍ ഭയപ്പെടാതെ ധൈര്യം പ്രകടിപ്പിക്കണം. രാത്രിയിലെ കാവല്‍ക്കാരെ പോലെ സ്വാതന്ത്ര്യത്തിനും നീതിക്കും സജീവ പിന്തുണ നല്‍കണം.

  • (1993 ല്‍ റോമിലെ വി. ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് റോം രൂപതയും റോം നഗരാധികാരികളും ചേര്‍ന്നു സംഘടിപ്പിച്ച ചടങ്ങിലേക്കയച്ച സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org