പാവങ്ങളില്‍ ഈശോയെ കാണുക

പാവങ്ങളില്‍ ഈശോയെ കാണുക

ക്രിസ്ത്യാനികളായിരിക്കുക എന്നതിന്റെ അര്‍ത്ഥം ആരേയും ഉപദ്രവിക്കാതിരിക്കുക എന്നാണെന്നു നാം ചിലപ്പോള്‍ കരുതുന്നു. ഉപദ്രവിക്കാതിരിക്കുന്നതു നല്ല കാര്യമാണ്. പക്ഷേ നല്ല കാര്യം ചെയ്യാതിരിക്കുന്നതു നല്ല കാര്യമല്ല. നാം നന്മ ചെയ്യണം. നമ്മില്‍ നിന്നു പുറത്തിറങ്ങുകയും സഹായമര്‍ഹിക്കുന്നവര്‍ ആരെന്നു ചുറ്റും നോക്കുകയും വേണം.
നമ്മുടെ ലോകത്ത് വിശപ്പനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. നഗരഹൃദയങ്ങളില്‍ പോലുമുണ്ട്. പലപ്പോഴും നാം ഉദാസീനതയുടെ യുക്തിയിലേക്കു കടക്കുന്നു. പാവപ്പെട്ട മനുഷ്യരെ കാണുമ്പോള്‍ നാം നോട്ടം തിരിക്കുന്നു. പാവപ്പെട്ട വ്യക്തിയുടെ നേര്‍ക്കു കരം നീട്ടുക. അതു ക്രിസ്തുവാണ്.
പാവങ്ങളെ കുറിച്ചു സംസാരിക്കുന്ന വൈദികരോടും മെത്രാന്മാരോടും ചിലപ്പോള്‍ ചില ആളുകള്‍ ആവശ്യപ്പെടുന്നത് നിത്യജീവിതത്തെ കുറിച്ചു സംസാരിക്കുവാനാണ്. പാവങ്ങള്‍ സുവിശേഷത്തിന്റെ കേന്ദ്രബിന്ദുവാണ് എന്നതു മറക്കരുത്. പാവങ്ങളോടു സംസാരിക്കാന്‍ നമ്മെ പഠിപ്പിച്ചതു ക്രിസ്തുവാണ്, പാവങ്ങള്‍ക്കു വേണ്ടി വന്നതു ക്രിസ്തുവാണ്. പാവങ്ങളിലേയ്ക്കു കരം നീട്ടുക. നിങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ ലഭിച്ചു, എന്നിട്ടു നിങ്ങളുടെ സഹോദരങ്ങള്‍ വിശന്നു മരിക്കാന്‍ നിങ്ങള്‍ അനുവദിക്കുകയാണോ? പാവപ്പെട്ടവന്‍ താന്‍ തന്നെയാണെന്നു ക്രിസ്തു പറഞ്ഞിട്ടുണ്ട്.
(നാലാമതു ലോക ദരിദ്ര ദിനാചരണത്തിന്റെ പശ്ചാത്തലത്തില്‍ സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org