തൊഴിലെടുക്കുന്ന അമ്മമാര്‍ക്കു കൂടുതല്‍ പിന്തുണ നല്‍കുക

തൊഴിലെടുക്കുന്ന അമ്മമാര്‍ക്കു കൂടുതല്‍ പിന്തുണ നല്‍കുക
Published on

ജോലിക്കാരായ സ്ത്രീകള്‍ക്കു കൊവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്തും അതിനു ശേഷവും പ്രത്യേകമായ പിന്തുണ നല്‍കണം. സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും നവീകരണത്തില്‍ സ്ത്രീകളുടെ പങ്ക് വളരെ ആവശ്യമാണ്. ശിശുപരിചരണത്തിനു സ്ത്രീകള്‍ക്കു കൂടുതല്‍ സഹായമെത്തിക്കണം. സ്ത്രീകളെന്ന നിലയില്‍ നഷ്ടമാകുന്ന തൊഴില്‍ദിനങ്ങളുടെ പേരില്‍ വേതനത്തിലോ സ്ഥാനക്കയറ്റങ്ങളിലോ സ്ത്രീകള്‍ക്കെതിരെ വിവേചനം പാടില്ല. സാമൂഹ്യവും രാഷ്ട്രീയവും തൊഴില്‍പരവുമായ നവീകരണപ്രക്രിയകളില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം അമൂല്യമാണ്.
കൊവിഡിനു ശേഷമുള്ള പുനഃനിര്‍മ്മാണത്തിനു പരിശ്രമിക്കുകയാണു നാമെല്ലാവരും. മനുഷ്യവംശത്തിന്റെ പുനഃജന്മത്തിനു കാരണമായത് ഒരു സ്ത്രീയാണെന്നു നാം മറക്കരുത്. രക്ഷ ആരംഭിക്കുന്നത് പ. കന്യകാമേരിയില്‍ നിന്നാണ്. കാരണം, സ്ത്രീയില്ലാതെ രക്ഷ ഇല്ല.
മാതാവിനോടും പിതാവിനോടും ഒപ്പം കളിച്ചു വളരുന്ന കുട്ടി ആളുകളോടു ചേര്‍ന്നു പോകാന്‍ പഠിക്കുന്നു. അസ്തിത്വത്തിന്റെ നിയമങ്ങള്‍ പഠിക്കുകയും അവയെ ആദരിക്കാന്‍ പഠിക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങളാകട്ടെ, വിനീതരാകാനും ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ളതെന്തിനെന്നു മനസ്സിലാക്കാനും മാതാപിതാക്കളെയും സഹായിക്കുന്നു.

(ഒരു ഇറ്റാലിയന്‍ എഴുത്തുകാരനുമായി ചേര്‍ന്ന് ചോദ്യോത്തര രൂപത്തിലെഴുതിയ പുസ്തകത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org