സുവിശേഷം പ്രസംഗിക്കുകയും സത്യത്തിനു സാക്ഷ്യം വഹിക്കുകയും ഒട്ടും എളുപ്പമല്ല

സുവിശേഷം പ്രസംഗിക്കുകയും സത്യത്തിനു സാക്ഷ്യം വഹിക്കുകയും ഒട്ടും എളുപ്പമല്ല
Published on

മനുഷ്യപുത്രന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്? ഈ രംഗം നമ്മള്‍ ഇന്ന് വിചിന്തനം ചെയ്താല്‍ രണ്ട് ഉത്തരങ്ങള്‍ക്ക് സാധ്യതയുണ്ട്. ഒന്ന് ലോകത്തിന്റേതായ പ്രതികരണമാണ്. ആഡംബര പൂര്‍ണ്ണങ്ങളായ കൊട്ടാരങ്ങള്‍ നിറഞ്ഞ കേസറിയ ഫിലിപ്പി എന്ന മനോഹരമായ നഗര ത്തില്‍ വച്ചാണ് യേശുവും ശിഷ്യന്മാരും തമ്മിലുള്ള ഈ സംഭാഷണം നടന്നതെന്ന് വിശുദ്ധ മത്തായി പറയുന്നു.

ഹെര്‍മോണ്‍ പര്‍വതത്തിന്റെ താഴ്‌വാര ത്തിലുള്ള മനോഹരമായ ഈ പ്രദേശം ക്രൂരമായ അധികാരക്കളികളുടെയും ചതിയുടെയും വഞ്ചന യുടെയും ഒരു ഇടം കൂടിയായിരുന്നു. യേശുവിനെ തികച്ചും അപ്രധാന വ്യക്തിയായി കരുതുന്ന ഒരു ലോകത്തിന്റെ ചിത്രമാണിത്. സത്യസന്ധതയും ധാര്‍മ്മികവ്യവസ്ഥകളും മുന്നോട്ടുവയ്ക്കുന്നതു കൊണ്ട് ഈ ലോകം ക്രിസ്തുവിനെ തിരസ്‌കരി ക്കാനും ഇല്ലാതാക്കാനും മടിക്കുകയില്ല.

മറ്റൊരു പ്രതികരണം സാധാരണക്കാരുടേതാണ്. അവരെ സംബന്ധിച്ച് നസ്രായന്‍ ഒരു കപടനാട്യ ക്കാരന്‍ അല്ല, മറിച്ച് നീതിമാനും ധീരനുമായ, ശരിയായ കാര്യങ്ങള്‍ പറയുന്ന ചരിത്രത്തിലെ മഹാപ്രവാചകന്മാരെ പോലെയുള്ള ഒരാളായിരുന്നു. അതുകൊണ്ടാണ് അവര്‍ തങ്ങള്‍ക്ക് കഴിയുന്ന തരത്തില്‍ അവിടുത്തെ അനുഗമിച്ചതും.

ഒരുപാട് അസൗകര്യമോ അപകടസാധ്യതയോ അതിനു വേണ്ടി ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ല എന്നു മാത്രം. അവരെ സംബന്ധിച്ച് ക്രിസ്തു ഒരു മനുഷ്യന്‍ മാത്രമായതിനാല്‍ അപകടത്തിന്റെയും പീഡാനുഭവത്തിന്റെയും സമയത്ത് അവരും അദ്ദേഹത്തെ ഉപേക്ഷിച്ചു പോവുകയും നിരാശരാവുകയും ചെയ്തു.

ഈ രണ്ട് സമീപനങ്ങളും ഇന്നും പ്രസക്തമാണ്. നമ്മുടെ കാലത്തെ നിരവധി മനുഷ്യരുടെ അധരങ്ങളില്‍ ഇതേ ആശയങ്ങള്‍ ആവിഷ്‌കരിക്കപ്പെടുന്നത് നമുക്ക് കാണാം. ക്രൈസ്തവവിശ്വാസം അസംബന്ധമായും ബലഹീനര്‍ക്കും ബുദ്ധിശൂന്യര്‍ക്കും വേണ്ടിയുള്ളതായും കരുതപ്പെടുന്ന നിരവധി സാഹചര്യങ്ങള്‍ ഇന്നുമുണ്ട്. സാങ്കേതികവിദ്യ, പണം, വിജയം, അധികാരം, ആഹ്ലാദം തുടങ്ങിയ മറ്റു സുരക്ഷിതത്വങ്ങള്‍ കൂടുതല്‍ മാനിക്കപ്പെടുന്നു.

ഇത്തരം സാഹചര്യങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയും അതിന്റെ സത്യത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുക ഒട്ടും എളുപ്പമല്ല. വിശ്വാസി കള്‍ പരിഹസിക്കപ്പെടുകയും എതിര്‍ക്കപ്പെടുകയും, ഏറിവന്നാല്‍ സഹിക്കപ്പെടുകയോ സഹതപിക്ക പ്പെടുകയോ മാത്രവും ചെയ്യുന്നു. എന്നാല്‍ ഇക്കാരണത്താല്‍ തന്നെ നമ്മുടെ മിഷനറി പ്രവര്‍ ത്തനങ്ങള്‍ ഏറ്റവും അധികം ആവശ്യമുള്ളതും ഇതേ ഇടങ്ങളിലാണ്.

വിശ്വാസത്തിന്റെ അഭാവത്തെ പിന്തുടര്‍ന്നു ജീവിതത്തിന്റെ അര്‍ഥം നഷ്ടമാവു കയും കരുണ അവഗണിക്കപ്പെടുകയും മനുഷ്യാന്ത സ്സിനെതിരെ ക്രൂരമായ അക്രമങ്ങള്‍ അരങ്ങേറു കയും കുടുംബം പ്രതിസന്ധിയിലാകുകയും നമ്മുടെ സമൂഹത്തെ ബാധിക്കുന്ന മറ്റു നിരവധി മുറിവുകള്‍ ഉണ്ടാവുകയും ചെയ്തു കൊണ്ടിരിക്കുന്നു.

(മാര്‍പാപ്പ ആയ ശേഷം മെയ് 9 ന് സിസ്‌റ്റൈന്‍ ചാപ്പലില്‍ കാര്‍ഡിനല്‍ സംഘത്തോടൊപ്പം അര്‍പ്പിച്ച ആദ്യ ദിവ്യബലിക്കിടെ നടത്തിയ സുവിശേഷ പ്രസംഗത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org