മറിയത്തിനു തിടുക്കമുണ്ട്, നമ്മുടെ അടുത്തായിരിക്കാന്‍

മറിയത്തിനു തിടുക്കമുണ്ട്, നമ്മുടെ അടുത്തായിരിക്കാന്‍

ഒരോ തവണയും നാം പരി. മാതാവിനെ വിളിക്കുമ്പോള്‍, അവള്‍ ഒട്ടും വൈകുന്നില്ല, അവള്‍ തിടുക്കത്തില്‍ വരും. മാതാവിന് തിടുക്കമുണ്ട്. ഇത് നിങ്ങള്‍ക്ക് ഇഷ്ടമാണോ? നമ്മുടെ ചാരെ ആയിരിക്കുന്നതിന് അവള്‍ തിടുക്കം കൂട്ടുന്നു. കാരണം അവള്‍ അമ്മയാണ്. അവള്‍ യേശുവിന്റെ ജീവിതത്തെ അനുഗമിക്കു ന്നു, യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം അവള്‍ മറഞ്ഞിരിക്കുന്നില്ല, പരിശുദ്ധാത്മാവിനായി കാത്തിരിക്കുന്ന ശിഷ്യന്മാരോടൊപ്പം അവളുണ്ട്, പെന്തക്കോസ്താനന്തരം വളരാന്‍ തുടങ്ങുന്ന സഭയ്ക്ക് അവള്‍ തുണയാകുന്നു. തിടുക്കമുള്ള മാതാവ്. അവളെന്നും തുണയാകുകയാണ്, ഒരിക്കലും നായികയാകുന്നില്ല.

അമ്മയായ മറിയത്തിന്റെ ചെയ്തികള്‍ രണ്ടാണ്. ആദ്യം അവള്‍ സ്വീകരിക്കുന്നു. തുടര്‍ന്ന് അവള്‍ ചൂണ്ടിക്കാട്ടുന്നു. അവള്‍ യേശുവിനെയാണ് കാണിച്ചു തരുന്നത്. മറിയം തന്റെ ജീവിതത്തില്‍ യേശുവിനെ ചൂണ്ടിക്കാട്ടുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. 'അ വന്‍ നിങ്ങളോട് പറയുന്നത് ചെയ്യുക, യേശുവിനെ അനുഗമിക്കുക,' ഇവയാണ് മറിയത്തിന്റെ രണ്ട് ചെ യ്തികള്‍. അവള്‍ നമ്മെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു, ഒപ്പം യേശുവിനെ കാണിച്ചുതരുന്നു, ഇത് അവളെ അല്‍പ്പം തിടുക്കമുള്ളവളാക്കുന്നു, നമ്മെ എല്ലാവരെയും സ്വാഗതം ചെയ്യുകയും യേശുവിനെ ചൂ ണ്ടിക്കാണിക്കുകയും ചെയ്യുന്ന തിടുക്കമുള്ള സ്ത്രീ.

തിടുക്കമുള്ള മറിയം. സുഹൃത്തുക്കളേ, നമ്മോട് അനുരൂപനാകും വിധം യേശു നമ്മെ സ്‌നേഹിക്കുന്നു, അവനുമായി സഹകരിക്കാന്‍ അവിടന്ന് നമ്മോട് ആവശ്യപ്പെടുന്നു, അവനുമായി സഹകരിച്ച് ജീവിതത്തില്‍ നടക്കാന്‍ യേശു നമ്മോട് ആവശ്യപ്പെടുന്ന തെന്താണെന്ന് മറിയം നമുക്ക് കാണിച്ചു തരുന്നു. മറിയത്തിന്റെ തിരുസ്വരൂപത്തിലേക്കു നോക്കണമെന്നും അവള്‍ അമ്മയെന്ന നിലയില്‍ നമ്മോടു പറയുന്നത് എന്താണെന്ന് ഓരോരുത്തരും ഇന്ന് ചിന്തിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. യേശുവിനെ ചൂണ്ടിക്കാട്ടിത്തരുന്നു, ചിലപ്പോഴൊക്കെ ഹൃദയത്തിലുള്ള മോശമായ കാര്യവും കാണിച്ചുതരുന്നു.

പ്രിയ സഹോദരങ്ങളേ, 'യേശു പറയുന്നത് ചെയ്യു ക' എന്ന് എപ്പോഴും പറയുന്ന മാതാവായ മറിയത്തിന്റെ സാന്നിധ്യം ഇന്ന് നമുക്ക് അനുഭവപ്പെടുന്നു, അവള്‍ നമ്മെ യേശുവിനെ ചൂണ്ടിക്കാണിക്കുന്നു, എ ന്നാല്‍ ആ അമ്മ യേശുവിനോട് പറയുന്നു: അവര്‍ നിന്നോട് ആവശ്യപ്പെടുന്നത് ചെയ്യുക. അതാണ് മറി യം. അതാണ് നമ്മുടെ അമ്മ, നമ്മുടെ അടുത്തായിരി ക്കാന്‍ തിടുക്കപ്പെടുന്ന നമ്മുടെ നാഥ, അവള്‍ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

(ഫാത്തിമായില്‍ യുവജനങ്ങള്‍ക്കൊപ്പം ജപമാലയര്‍പ്പിച്ച ശേഷം നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org