രാഷ്ട്രീയം ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ അത്യുന്നത രൂപം

രാഷ്ട്രീയം ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ അത്യുന്നത രൂപം
Published on

സമൂഹത്തിനും പൊതുനന്മയ്ക്കും രാഷ്ട്രീയ ജീവിതമേകുന്ന സേവനം പരിഗണിച്ചാല്‍ അതിനെ യഥാര്‍ഥ ക്രിസ്തീയസ്‌നേഹത്തിന്റെ ഒരു പ്രവര്‍ ത്തിയായി കാണാന്‍ കഴിയും. രാഷ്ട്രീയം ഒരു സിദ്ധാന്തമല്ല, മറിച്ച് മാനവകുടുംബത്തിന്റെ നന്മയ്ക്കായുള്ള ദൈവത്തിന്റെ നിരന്തരമായ ഔത്സുക്യത്തിന്റെ മൂര്‍ത്തമായ അടയാളവും സാക്ഷ്യവുമാണ്.

അങ്ങേയറ്റത്തെ ദുരിതാവസ്ഥയില്‍ കഴിയുന്ന വരുടെ രോദനം പലപ്പോഴും ശ്രവിക്കപ്പെടാതെ പോകുന്നു. ഇത് അനീതി സൃഷ്ടിക്കുകയും അക്രമത്തിലേക്കും യുദ്ധ ദുരന്തത്തിലേക്കും നയിക്കുകയും ചെയ്യുന്നു. എന്നാല്‍ ആരോഗ്യ കരമായ ഒരു രാഷ്ട്രീയത്തിന് വിഭവങ്ങളുടെ സന്തുലിതമായ വിതരണത്തിലൂടെ സമാധാനം സൃഷ്ടിക്കുന്നതിനു സാധിക്കും.

മതസ്വാതന്ത്ര്യവും മതാന്തരസംവാദവും വര്‍ത്തമാനകാലത്ത് കൂടുതല്‍ പ്രാധാന്യമുള്ളവ യാണ്. യഥാര്‍ഥ മതസ്വാതന്ത്ര്യത്തിനുള്ള സാഹ ചര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും മതസമൂഹങ്ങള്‍ ക്കിടയില്‍ സൃഷ്ടിപരമായ സമാഗമം വികസിപ്പി ച്ചെടുത്തുകൊണ്ടും നേട്ടങ്ങള്‍ കൈവരിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു സാധിക്കും.

നിര്‍മ്മിത ബുദ്ധി ഇപ്പോള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്. മനുഷ്യവ്യക്തിയുടെ തനിമ യെയും അന്തസ്സിനെയും മൗലിക സ്വാതന്ത്ര്യങ്ങ ളെയും അട്ടിമറിക്കാത്ത പക്ഷം ഈ സാങ്കേതിക വിദ്യ തീര്‍ച്ചയായും സമൂഹത്തിനു വളരെ സഹായകമാകും. ഏതൊരു അല്‍ഗരിതത്തേക്കാളും വലിയ മൂല്യമാണ് നമ്മുടെ വ്യക്തിജീവിതത്തിനുള്ളത്.

ആത്മാവില്ലാത്ത യന്ത്രങ്ങള്‍ക്കു മുന്‍കൂട്ടി തയ്യാറാക്കാന്‍ കഴിയുന്ന പരിമിതമായ മാതൃകകളെ മറികടക്കുന്ന വികസനവേദികള്‍ സാമൂഹിക ബന്ധങ്ങള്‍ക്ക് ആവശ്യമാണ്. ദശലക്ഷക്കണക്കിനു വിവരങ്ങള്‍ സംഭരിക്കാനും നിരവധി ചോദ്യങ്ങള്‍ക്കു നിമിഷങ്ങള്‍ക്കുള്ളില്‍ ഉത്തരം നല്‍കാനും കഴിയു മെങ്കിലും നിര്‍മ്മിത ബുദ്ധി, ചലനമറ്റ ഓര്‍മ്മശക്തി കൊണ്ട് സജ്ജീകരിക്കപ്പെട്ടിട്ടുള്ളതാണ്.

അതിനെ മനുഷ്യരുടേതുമായി യാതൊരു തരത്തിലും താരതമ്യപ്പെടുത്താനാവില്ല. നമ്മുടെ ഓര്‍മ്മ സൃഷ്ടിപരവും ചലനാത്മകവുമാണ്. ഭൂതകാല ത്തെയും വര്‍ത്തമാനകാലത്തെയും ഭാവിയെയും സമന്വയിപ്പിക്കാനും അതിനു സാധിക്കും.

(ജൂണ്‍ 21 ന് രാഷ്ട്രീയ ഭരണാധികാരികളുടെ ജൂബിലി ആഘോഷത്തിന് 68 രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധി സംഘത്തോട് വത്തിക്കാനില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്...)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org