രോഗീപരിചരണം സഭാദൗത്യത്തിന്റെ അവിഭാജ്യ ഭാഗം

രോഗീപരിചരണം സഭാദൗത്യത്തിന്റെ അവിഭാജ്യ ഭാഗം

ശരീരത്തിലും ആത്മാവിലും കഷ്ടതയനുഭവിക്കുന്ന ആളുകളോടു സവിശേഷവാത്സല്യം പ്രകടിപ്പിക്കുക എന്നത് യേശുവിന്റെ മുന്‍ഗണനയാണ്. വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും അവിടുന്ന് അതു പ്രായോഗികമാക്കി. ശിഷ്യന്മാര്‍ അതു കാണുകയും അതിനു സാക്ഷ്യം വഹിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ തന്റെ ദൗത്യത്തിന്റെ വെറും കാഴ്ചക്കാര്‍ മാത്രമാകരുതെന്ന് അവിടുന്ന് കരുതി. അവരെ അവിടുന്ന് തന്റെ ദൗത്യത്തില്‍ പങ്കാളികളാക്കി. അവിടുന്ന് അവരെ അയക്കുകയും രോഗികളെ സൗഖ്യപ്പെടുത്താനും പിശാചുക്കളെ പുറത്താക്കാനുമുള്ള അധികാരം അവര്‍ക്കു നല്‍കുകയും ചെയ്തു.
രോഗികളെ പരിചരിക്കുക എന്നതു സഭയെ സംബന്ധിച്ച് ഒരു ഐച്ഛിക പ്രവര്‍ത്തനമല്ല. സഭയുടെ പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യഭാഗമാണ് അത്. സഹനമനുഭവിക്കുന്ന മനുഷ്യവംശത്തിനു ദൈവത്തിന്റെ ആര്‍ദ്രത എത്തിച്ചുകൊടുക്കുക എന്നതാണ് ഈ ദൗത്യം. പകര്‍ച്ചവ്യാധിയുടെ ഫലമായി ലോകമെങ്ങും സംജാതമായിരിക്കുന്ന പുതിയ സാഹചര്യം സഭയുടെ ഈ ദൗത്യത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org