തിന്മയില്‍ നിന്നുള്ള മോചനമാണ് ക്രിസ്തുവിന്‍റെ കുരിശിലെ സമ്മാനം

തിന്മയില്‍ നിന്നുള്ള മോചനമാണ് ക്രിസ്തുവിന്‍റെ കുരിശിലെ സമ്മാനം

Published on

തിന്മയുടെ ശക്തി എത്ര വലുതാണെ ന്നു ഒരു ക്രൈസ്തവവിശ്വാസിക്ക് അറിയാം. അതേസമയം തിന്മയുടെ പ്രലോഭനത്തിന് ഒരിക്കലും വഴങ്ങിയിട്ടില്ലാത്ത യേശു നമ്മുടെ ഭാഗത്തുണ്ടെന്നും നമ്മുടെ സഹായത്തിനു വരുമെന്നും നമുക്കറിയാം.

തിന്മയില്‍ നിന്നു ഞങ്ങളെ മോചിപ്പിക്കണമേ എന്ന പ്രാര്‍ത്ഥന വിപുലമായ മനുഷ്യാനുഭവങ്ങളെയാകെ ബാധിക്കുന്നതാണ്. മനുഷ്യന്‍റെ നിലവിളി, നിരപരാധികളുടെ സഹനം, അടിമത്തം, ചൂഷണം, കുഞ്ഞുങ്ങളുടെ വിലാപം എന്നിവയെല്ലാം ഈ പ്രാര്‍ത്ഥനയുടെ പരിധിയില്‍ വരുന്നു. പീഢാനുഭവവേളയില്‍ തിന്മ തുളച്ചു കയറുന്ന അനുഭവം യേശു പൂര്‍ണമായി നേരിട്ടതാണ്. വെറും മരണമായിരുന്നില്ല, കുരിശിലെ മരണമായിരുന്നു യേശുവിനുണ്ടായത്. ഏകാന്തത മാത്രമല്ല വെറുപ്പും അവഹേളനവും അവിടുന്ന് അനുഭവിച്ചു. ഈ അനുഭവങ്ങളിലൂടെ കടന്നുപോയ ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥന ഏറ്റവും മൂല്യവത്തായ പൈതൃകസ്വത്ത് നമുക്കു സമ്മാനിക്കുന്നു. തിന്മയില്‍ നിന്നു നമ്മെ മോചിപ്പിച്ച ദൈവപുത്രന്‍റെ സാന്നിദ്ധ്യമാണത്.

തിന്മയെ അഭിമുഖീകരിക്കുമ്പോള്‍ ദൈവത്തെ വിളിക്കുക എന്നത് ക്രിസ്ത്യന്‍ പ്രാര്‍ത്ഥനയുടെ അവശ്യസവിശേഷതയാണ്. എല്ലാ കാര്യങ്ങള്‍ക്കും മുമ്പ് പിതാവിനെ വിളിക്കാന്‍ ക്രിസ്തു തന്‍റെ സ്നേഹിതരെ പഠിപ്പിക്കുന്നുണ്ട്. തിന്മയുടെ സാന്നിദ്ധ്യം നമ്മുടെ ജീവിതത്തിലുണ്ടെന്നത് നിസ്തര്‍ക്കമാണ്. തിന്മയുടെ ഭീഷണമായ സാന്നിദ്ധ്യമുണ്ടാകുമ്പോള്‍ പ്രാര്‍ത്ഥന അത്യാവശ്യമാകുന്നു.

(സെ.പീറ്റേഴ്സ് അങ്കണത്തില്‍ തീര്‍ത്ഥാടകര്‍ക്കു നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

logo
Sathyadeepam Online
www.sathyadeepam.org