പരീക്ഷണഘട്ടത്തെ വിശ്വാസത്തിന്‍റെ കരുത്തോടെ ധീരമായി നേരിടുക

Published on

കൊറോണാ വൈറസ് ബാധയെന്ന പരീക്ഷണഘട്ടത്തെ വിശ്വാസത്തിന്‍റെ കരുത്തോടെയും പ്രത്യാശയുടെ ഉറപ്പോടെയും ഉപവിയുടെ തീക്ഷ്ണതയോടെയും നേരിടുക. വേദനയുടെയും പ്രയാസത്തിന്‍റെയും ഈ ഘട്ടത്തെ സുവിശേഷാത്മകമായ ഒരവബോധത്തോടെ നേരിടുന്നതിനു ഈ നോമ്പുകാലം നമ്മെ സഹായിക്കുന്നു.

യേശുവിന്‍റെ സ്നേഹം അളവില്ലാത്തതാണ്. അതു സൗജന്യവും നിരുപാധികവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പും ദിവ്യമായ സൗഹൃദവുമാണ്. അത് ഒന്നും മടക്കി ചോദിക്കുന്നില്ല. യേശുവിനു സാക്ഷികളാകുക എന്നത് നാം അര്‍ഹിക്കുന്ന ഒരു സമ്മാനമല്ല. നാം അപര്യാപ്തരാണ്. പക്ഷേ നമ്മുടെ അയോഗ്യത ഒരു ഒഴികഴിവായി കണ്ട് പിന്തിരിഞ്ഞു നില്‍ക്കാനാകില്ല. ഭയപ്പെടാതിരിക്കുക എന്നു യേശു നമ്മോടു പറഞ്ഞിട്ടുണ്ട്. നാം സ്വീകരിച്ച മാമോദീസ നമ്മെ സാക്ഷികളാക്കി മാറ്റുന്നു.

(ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org