“പ്രാര്‍ത്ഥന മാറ്റമുണ്ടാക്കും: സാഹചര്യങ്ങളില്‍, അല്ലെങ്കില്‍ ഹൃദയങ്ങളില്‍”

“പ്രാര്‍ത്ഥന മാറ്റമുണ്ടാക്കും: സാഹചര്യങ്ങളില്‍, അല്ലെങ്കില്‍ ഹൃദയങ്ങളില്‍”
Published on

എത്രയോ തവണ നാം പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥിച്ചതു ലഭിക്കാതിരിക്കുകയും ചെയ്തു! നാമെല്ലാവരും ഇതനുഭവിച്ചിട്ടുണ്ട്. നാം മുട്ടുന്നു, അടഞ്ഞ വാതില്‍ കാണുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഉപേക്ഷിക്കാതെ പിടിച്ചു നില്‍ക്കാനാണ് ക്രിസ്തു ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രാര്‍ത്ഥന എപ്പോഴും നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ മാറ്റിത്തീര്‍ക്കുന്നുണ്ട്. നമുക്കു ചുറ്റുമുള്ള കാര്യങ്ങള്‍ മാറുന്നില്ലെങ്കില്‍, ചുരുങ്ങിയത് നമ്മളെങ്കിലും മാറുന്നു. നമ്മുടെ ഹൃദയങ്ങള്‍ പരിവര്‍ത്തനപ്പെടുന്നു. പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും യേശു പരിശുദ്ധാത്മാവിന്‍റെ ദാനം വാഗ്ദാനം ചെയ്തിട്ടുണ്ട്.

മീനിനു പകരം പാമ്പിനെ കൊടുക്കുന്ന പിതാവല്ല താനെന്ന് അവിടുന്നു വാക്കു തന്നിട്ടുണ്ട്. പ്രാര്‍ത്ഥിക്കുമ്പോള്‍ ഉപയോഗിക്കാന്‍ ക്രിസ്തു പഠിപ്പിച്ച ആദ്യത്തെ പദം ഞങ്ങളുടെ പിതാവ് എന്നതാണ്. ആ ഒരൊറ്റ വാക്കു മാത്രമായി നമുക്ക് മുഴുവന്‍ സമയവും പ്രാര്‍ത്ഥനയില്‍ മുഴുകി നില്‍ക്കാം. നമുക്കുള്ളത് പിതാവാണ്, യജമാനനോ വളര്‍ത്തുപിതാവോ അല്ല. ഒരു പിതാവ്. ക്രൈസ്തവര്‍ ദൈവത്തെ വിളിക്കുന്നത് എല്ലാത്തിലുമുപരി പിതാവ് എന്നാണ്. ഒരു പ്രാര്‍ത്ഥനയും കേള്‍ക്കപ്പെടാതെ പോകില്ല. കാരണം അവിടുന്ന് ഒരു പിതാവാണ്. സഹനമനുഭവിക്കുന്ന മക്കളെ പിതാവ് ഒരിക്കലും മറക്കുകയില്ല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org