യുദ്ധത്തിന്‍റെ വില കൊടുക്കുന്നത് സമൂഹത്തിലെ ഏറ്റവും പാവങ്ങള്‍

Published on

യുദ്ധങ്ങളുടെ വില കൊടുക്കുന്നത് സമൂഹത്തിലെ ഏറ്റവും പാവങ്ങളാണ്. പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളും അനാഥരും യുദ്ധത്തിന്‍റെ ചെലവു വഹിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ ലോകത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന നിരവധി യുദ്ധങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് നോഹയുടെ കാലത്തെ പ്രളയത്തെയാണ്.

യുദ്ധങ്ങളെ പ്രതി കരയാനും രോഷം കൊള്ളാനുമുള്ള കൃപയ്ക്കായി ദൈവത്തോടു പ്രാര്‍ത്ഥിക്കുക. ഈ വികാരങ്ങള്‍ മാനുഷീകവും ദൈവീകവുമാണ്. മനുഷ്യരുടെ തിന്മകള്‍ കണ്ടു ദൈവമനുഭവിച്ച സഹനത്തെയോര്‍ക്കുക. മനുഷ്യരെ ഭൂമുഖത്തു നിന്നു തുടച്ചു നീക്കാന്‍ പ്രേരിതനാകുന്ന വിധത്തില്‍ ദൈവം ദുഃഖിക്കുകയും മനുഷ്യസൃഷ്ടിയില്‍ പശ്ചാത്തപിക്കുകയും ചെയ്തു. ദൈവം അമൂര്‍ത്തനല്ല. മറിച്ചു സഹിക്കുന്നവനും വികാരങ്ങളനുഭവിക്കുന്നവനുമാണ്. ദൈവം നമ്മെ സ്നേഹിക്കുന്നു. അതുകൊണ്ട് ദേഷ്യപ്പെടാനും കഴിയും. ഹൃദയം കൊണ്ടാണു ദൈവം നമ്മെ സ്നേഹിക്കുന്നത്. ഹൃദയം കൊണ്ട് അവിടുന്നു നമ്മെ അച്ചടക്കം ശീലിപ്പിക്കുന്നു. അതുകൊണ്ടു തന്നെ നമ്മെക്കാള്‍ കൂടുതലായി സഹിക്കുകയും ചെയ്യുന്നു.

മറ്റുള്ളവര്‍ സഹിക്കുന്നതു കാണുമ്പോള്‍ വേദനയനുഭവിക്കാനും കരയാനും നമുക്കു കഴിയണം. വേദനിക്കുന്ന ദൈവത്തെ നാം സമീപിക്കുക. അവിടുത്തോടു പറയുക, "കര്‍ത്താവേ, ഇതു കാണുക, ഞാനങ്ങയെ മനസ്സിലാക്കുന്നു. ഞാന്‍ അങ്ങേക്കൊപ്പമുണ്ട്. പ്രാര്‍ത്ഥനയില്‍ ഞാനങ്ങയെ അനുധാവനം ചെയ്യുന്നു. ദുരന്തങ്ങളനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു."

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org