ഭിന്നിപ്പിന്റെ ഉതപ്പുകള്‍ നാം മറികടക്കണം

ഭിന്നിപ്പിന്റെ ഉതപ്പുകള്‍ നാം മറികടക്കണം
Published on

ഭിന്നിപ്പിന്റെ ഉതപ്പുകള്‍ മറികടക്കാന്‍ വിളിക്കപ്പെട്ടവരാണ് നാം എല്ലാവരും. ഐക്യത്തിനുവേണ്ടിയുള്ള ആഗ്രഹത്തെ എല്ലാ ക്രൈസ്തവരും ചേര്‍ന്ന് വളര്‍ത്തി യെടുക്കണം. അതിനുവേണ്ടിയാണ് കര്‍ത്താവായ യേശു പ്രാര്‍ഥിച്ചതും തന്റെ ജീവന്‍ ത്യജിച്ചതും.

ഇന്നത്തെ മനുഷ്യരുടെ ജീവിതത്തില്‍ യേശുക്രിസ്തു നമുക്ക് ആരാണ് എന്ന് സ്വയം ചോദിക്കാനുള്ള അമൂല്യമായ ഒരു അവസരമാണ് നിഖ്യാ സൂനഹദോസിന്റെ ജൂബിലി. യേശുക്രിസ്തുവിനെ ഒരു ജനപ്രിയ നേതാവോ അതിമാനുഷനോ ആയി ചുരുക്കി കാണരുത്. ആരിയൂസ് ക്രിസ്തുവിന്റെ ദിവ്യത്വം നിഷേധിച്ചിരുന്നു. എന്നാല്‍ നിഖ്യാ സൂനഹദോസ് ക്രിസ്തുവിന്റെ പൂര്‍ണ്ണ മാനവികതയും പൂര്‍ണ്ണ ദൈവികതയും വ്യക്തമാക്കി. ദൈവം മനുഷ്യനായിരുന്നില്ലെങ്കില്‍ മരണമുള്ള മനുഷ്യര്‍ക്ക് അവിടുത്തെ അമര്‍ത്യജീവിതത്തില്‍ പങ്കുപറ്റാന്‍ എങ്ങനെ സാധിക്കും?

നിഖ്യാ വിശ്വാസപ്രമാണം ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ക്കിടയിലെ ഐക്യത്തിന്റെ അടിത്തറ യായി വര്‍ത്തിക്കുന്നു. ക്രിസ്തുവിനെ പിതാവിനോട് കൂടെയുള്ള ഏകസത്തയായി നിഖ്യാ വിശ്വാസപ്രമാണം പ്രഖ്യാപിച്ചു. ഇത് എല്ലാ ക്രൈസ്തവരെയും ഐക്യപ്പെടുത്തുന്ന ആഴമേറിയ ഒരു ബന്ധമാണ്. ക്രൈസ്തവ സഭകള്‍ ഇന്ന് പലതുണ്ടെങ്കിലും ക്രിസ്തുവില്‍ നാമെല്ലാവരും ഒന്നാണ്. പരസ്പരം അനുരഞ്ജിത മാകുന്ന ക്രിസ്തീയതയ്ക്ക് സുവിശേഷത്തിന്റെ വിശ്വസനീയ സാക്ഷ്യമാകാന്‍ കഴിയും. പ്രത്യാശ പ്രഘോഷിക്കാനും സാധിക്കും.

ക്രൈസ്തവ ലോകത്തിനപ്പുറത്തേക്കും സാഹോദര്യം വ്യാപിപ്പിക്കണം. ദൈവത്തെ പിതാവായി അംഗീകരിച്ചു കഴിഞ്ഞാല്‍ സകല മനുഷ്യരെയും സഹോദരങ്ങളായി മാനിക്കേണ്ടതുണ്ട്. യുദ്ധത്തെയും അക്രമത്തെയും മൗലികവാദത്തെയും മതഭ്രാന്തിനെയും ന്യായീകരിക്കാന്‍ മതങ്ങളെ ഉപയോഗിക്കുന്നത് ശരിയല്ല. സാഹോദര്യത്തോടെയുള്ള പരസ്പര സമാഗമങ്ങളും സംഭാഷണങ്ങളും സഹകരണങ്ങളും ആണ് നടക്കേണ്ടത്.

  • (നവംബര്‍ 28-ന് തുര്‍ക്കിയിലെ പുരാതനമായ വി. നിയോഫൈറ്റോസ് ബസിലിക്കയില്‍ നിഖ്യാ സൂനഹദോസിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സഭൈക്യ പ്രാര്‍ഥനാശുശ്രൂഷയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org